തെക്കന്‍ ചൈനാക്കടലില്‍ വീണ്ടും സാന്നിധ്യമുറപ്പിക്കാന്‍ യുഎസ്

വാഷിങ്ടണ്‍: തെക്കന്‍ ചൈനാക്കടലിലെ പ്രശ്‌നബാധിത മേഖലയില്‍ വീണ്ടും സാന്നിധ്യമുറപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി മുസതിര്‍ന്ന യുഎസ് സൈനിക കമാന്‍ഡര്‍. ചൈന അവകാശവാദമുന്നയിക്കുന്ന സമുദ്രാതിര്‍ത്തിയില്‍ കഴിഞ്ഞയാഴ്ച യുഎസ് യുദ്ധക്കപ്പല്‍ പ്രവേശിച്ചത് ചൈനയെ ചൊടിപ്പിച്ചിരുന്നു. യുദ്ധത്തിന് ഒരുക്കമാണെന്നു ചൈന യുഎസിന് മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് മേഖലയില്‍ വീണ്ടും തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുമെന്ന് യുഎസ് അറിയിച്ചിരിക്കുന്നത്. സമാനമായ രീതിയില്‍ മൂന്നുമാസം കൂടുമ്പോള്‍ രണ്ടു തവണ മേഖലയില്‍ യുഎസ് സൈന്യം പട്രോളിങ് നടത്തുമെന്ന് പേരു വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞിരുന്നു. ചൈന അവകാശവാദമുന്നയിക്കുന്ന സ്പ്രാല്‍റ്റി ദ്വീപ് സമൂഹത്തിന്റെ 12 നോട്ടിക്കല്‍ മൈല്‍ പരിധിയിലാണ് യുഎസ് യുദ്ധക്കപ്പലായ യുഎസ്എസ് ലാസ്സെന്‍ കഴിഞ്ഞയാഴ്ച പ്രവേശിച്ചത്.
Next Story

RELATED STORIES

Share it