wayanad local

തൃശ്ശിലേരിയില്‍ അപരിചിതര്‍ ; പോലിസ് തിരച്ചില്‍ നടത്തി



മാനന്തവാടി: നിലമ്പൂര്‍ വെടിവെയ്പ്പിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ മാവോവാദി ആക്രമണമുണ്ടാകുമെന്ന രഹസ്യന്വേഷണ വിഭാഗത്തിന്റെ വിവരത്തിന്റെ പശ്ചാലത്തില്‍ തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയില്‍ രണ്ട് അപരിചിതരെ കണ്ടെന്ന സൂചനകളെ തുടര്‍ന്ന് മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ തൃശ്ശിലേരിയിലും സമീപത്തെ വനമേഖലയിലും തിരച്ചില്‍ നടത്തി. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് മുഷിഞ്ഞ വേഷം ധരിച്ച രണ്ട് പേര്‍ തൃശ്ശിലേരി പള്ളിക വലയിലെ ക്രഷറിന് സമീപത്ത് എത്തിയത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് ജീപ്പ് ഡ്രൈവറുമായി സൗഹൃദം സ്ഥാപിച്ച ഇവര്‍ രണ്ടു ചാക്ക് അരി വേണമെന്ന് ആവശ്യപ്പെടുകയും അരി ഇവിടെ ലഭിക്കില്ലെന്ന് മറുപടി നല്‍കുകയും ചെയ്തു. ഇതിന് ശേഷം സംഘം പഌമൂലയിലുള്ള വനംവകുപ്പ് ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടു വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതു പ്രകാരം ഡ്രൈവര്‍ ഇവരെ ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് ഇറക്കുകയും ഇവര്‍ കാട്ടിലേക്ക് നടന്ന് കയറുകയും ചെയ്തു. പിന്നീട് സംശയം തോന്നിയ ഡ്രൈവര്‍ വനം വകുപ്പ് ജീവനക്കാരെ വിളിച്ച് അന്വേഷിച്ചതിന്റ് അടിസ്ഥാനത്തില്‍ ആരും ക്വാര്‍ട്ടേഴ്‌സിലേക്ക് വന്നിട്ടില്ലെന്ന് മറുപടി ലഭിച്ചതിനെ തുടര്‍ന്ന് പോലിസിനെ വിവരമറിയിക്കുകയും  പ്രദേശത്ത് തിരച്ചില്‍ നടത്തുകയുമായിരുന്നു. കന്നട കലര്‍ന്ന മലയാളമാണ് ഇവര്‍ സംസാരിച്ചതെന്നാണ് ഡ്രൈവര്‍ രഹസ്യന്വേഷണ വിഭാഗത്തിന് മൊഴി നല്‍കിയതെന്നും സൂചനയുണ്ട്. ജില്ലയില്‍ സുരക്ഷ കര്‍ശനമാക്കുന്നതിന്റ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പൊതു സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
Next Story

RELATED STORIES

Share it