Flash News

തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നിരോധനം വേണ്ടെന്ന് സര്‍വകക്ഷി യോഗം

തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നിരോധനം വേണ്ടെന്ന് സര്‍വകക്ഷി യോഗം
X


fireworks

തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നിരോധനം വേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.
മല്‍സരക്കമ്പം നടത്താന്‍ അനുവദിക്കരുതെന്നും ഫലപ്രദമായ നിയന്ത്രണത്തോടെ വെടിക്കെട്ട് നടത്തണമെന്നും യോഗം തീരുമാനിച്ചു. പൂരം നടത്താന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും. അനധികൃതമായ പടക്കശാലകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമത്തിനകത്ത് നിന്ന് ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും അതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും സര്‍വ്വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. വെടിക്കെട്ട് നടത്താന്‍ ആവശ്യമായ നിയമങ്ങള്‍ ഉണ്ടെന്നും അവ നടപ്പിലാക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it