thrissur local

തൃശൂര്‍ പൂരം: ഗതാഗത ക്രമീകരണം

തൃശൂര്‍: പൂരത്തോടനുബന്ധിച്ച് ഗതാഗത ക്രമീകരങ്ങളായി. പൂരദിവസമായ നാളെ രാവിലെ 7 മുതല്‍ ഏപ്രില്‍ 26 പകല്‍പ്പൂരം കഴിയുന്നത് വരെയാണ് ഗതാഗതനിയന്ത്രണം. നാളെ പുലര്‍ച്ച 5 മുതല്‍ പൂരം അവസാനിക്കുന്നത് വരെ സ്വരാജ് റൗണ്ടില്‍ യാതൊരു വിധ വാഹന പാര്‍ക്കിങും അനുവദിക്കുന്നതല്ല. വാഹനങ്ങള്‍ സ്വരാജ് റൗണ്ടിന് പുറത്ത് കോലോത്തുപാടം, ഇന്‍ഡോര്‍ സ്റ്റേഡിയം, അക്വാട്ടിക സമീപമുളള കോര്‍പ്പറേഷന്‍ പാര്‍ക്കിങ് ഗ്രൗണ്ട്, പളളിത്താമം ഗ്രൗണ്ട്, ശക്തന്‍ നഗറിലെ തിരിയാത്ത ഇടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
ഏപ്രില്‍ 25 മുതല്‍ പാലക്കാട്, പീച്ചി തുടങ്ങി കിഴക്കന്‍ മേഖലയില്‍ നിന്നുളള ബസ്സുകള്‍ മിഷ്യന്‍ ആശുപത്രി മുന്‍വശം ഫാത്തിമ നഗര്‍, ഇക്കണ്ടവാര്യര്‍ ജങ്ഷന്‍ വഴി ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്‌സ് ഫാത്തിമ നഗര്‍ ജങ്ഷന്‍ വഴി സര്‍വീസ് നടത്തും.
മണ്ണുത്തി ഭാഗത്ത് നിന്നുള്ള ബസ്സുകള്‍ കിഴക്കേകോട്ടയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഷപ്പ് പാലസ്, ചെമ്പൂക്കാവ്, ബാലഭവന്‍, അശ്വനി ജംഗ്ഷന്‍ വഴി വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജങ്ഷന്‍ വഴി സര്‍വീസ് നടത്തണം. ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂര്‍, തിരുവില്വാമല  ഭാഗത്ത് നിന്നുള്ള ബസ്സുകള്‍ പെരിങ്ങാവ് എത്തി ഇടത്തോട്ട് തിരിഞ്ഞ് കോലത്തുംപാടം റോഡ് വഴി അശ്വിനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാന്‍ഡി ല്‍ പ്രവേശിച്ച് തിരികെ  സര്‍വീസ് നടത്തേണ്ടതാണ്. കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂര്‍ തുടങ്ങി പൂങ്കുന്നം വഴി വരുന്ന ബസ്സുകള്‍ പാട്ടുരായ്ക്കല്‍ അശ്വനി വഴി വലത്തോട്ട് തിരിഞ്ഞ് കരുണാകരന്‍ നമ്പ്യാര്‍ റോഡ് വഴി വടക്കേസ്റ്റാന്റില്‍ എത്തി അശ്വനി ജങ്ഷന്‍ പൂങ്കുന്നം വഴി തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്.
വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, അടാട്ട് എന്നീ ഭാഗങ്ങളില്‍ നിന്നുളള ബസ്സുകള്‍ പടിഞ്ഞാറെകോട്ടയില്‍ താല്‍കാലികമായി തയ്യാറാക്കുന്ന ബസ്സ് സ്റ്റാന്‍ഡില്‍ സര്‍വ്വീസ് അവസാനിപ്പിച്ച്  തിരികെ സര്‍വീസ് നടത്തണം.കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വരുന്ന എല്ലാ ബസ്സുകളും ബാല്യ ജംഗ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അവിടെ നിന്ന്  തിരികെ സര്‍വീസ് നടത്തണം.
Next Story

RELATED STORIES

Share it