thrissur local

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി ചോര്‍ന്നൊലിക്കുന്നു; അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം



മുളങ്കുന്നത്ത്കാവ്: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി ചോര്‍ന്നൊലിക്കുന്നു. രോഗികളും ജിവനക്കാരും പ്രതിഷേധിച്ചിട്ടും അധികൃതര്‍ക്ക് അനങ്ങാപാറ നയം. ശക്തമായ മഴയെ തുടര്‍ന്ന് പുതിയ ആശുപത്രിയുടെ പല ഭാഗത്തും സിമന്റ് പൊളിഞ്ഞ് അതിലൂടെ വെള്ളം ഒലിച്ച് ഇറങ്ങുകയാണ്. മുമ്പ് മഴ വെള്ളം കാറ്റത്ത് അടിച്ച് തൂവലായി ചുമരിലൂടെ വരുന്നുവെന്നാണ് ആളുകള്‍ ധരിച്ചിരുന്നത്. പിന്നീടാണ് കെട്ടിടത്തിന്റെ ചോര്‍ച്ചയാണ് ഇതിന് കാരണമെന്ന് അറിയുന്നത്. കഴിഞ്ഞ ആഴ്ച്ച വാര്‍ഡ് അഞ്ചില്‍ സൂക്ഷിച്ചിരുന്ന വന്‍വിലയുളള മരുന്നുകള്‍  വെള്ളം വീണ് കുതിര്‍ന്ന് നശിച്ചിരുന്നു. ഇതെതുടര്‍ന്നുള്ള പരിശോധനയിലാണ് കെട്ടിടത്തിന് ചോര്‍ച്ചയുള്ളതായി കണ്ടെത്തിയത്. ഇക്കാര്യം ആശുപത്രി സൂപ്രാണ്ട് ഡോ. നിസാറുദ്ധിന്‍ പൊതുമരാമാത്ത് വങ്കുപ്പിനെ രേഖാമൂലം അറിയിച്ചുവെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. അല്‍പ്പം അറ്റുകുറ്റപണികള്‍ ചെയ്താല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നിരിക്കെ പൊതുമരാമാത്ത് വകുപ്പ് അതിന്റെ പൊതു സ്വാഭവം കാണിക്കുകയാണ്. എല്ലാം പിന്നിടന്നെ രീതി. കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ചോര്‍ച്ച ഗൗരവമായി കാണന്‍ പൊതുമരാമത്ത് വകുപ്പിന് സാധിച്ചിട്ടില്ല. ആശുപത്രി ആരംഭിക്കുന്ന സമയത്ത് കെട്ടിട നിര്‍മ്മാണത്തിലെ പോരായ്മകള്‍ ചൂണ്ടികാട്ടി പലരും പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും പരാതികള്‍ ചവറ്റു്‌കൊട്ടയിലേക്ക് പോകുകയായിരുന്നു.
Next Story

RELATED STORIES

Share it