thrissur local

തൃശൂര്‍ കോര്‍പറേഷന്‍ പ്രഥമ കൗണ്‍സില്‍ യോഗം ചേര്‍ന്നു; ഇടങ്കോലിടുമെന്ന സന്ദേശം നല്‍കി ആദ്യ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ്

തൃശൂര്‍: നഗരഭരണത്തില്‍ സഹകരണം പ്രതീക്ഷിക്കേണ്ടതില്ലെന്ന സന്ദേശം നല്‍കി പ്രഥമ കൗണ്‍സില്‍ യോഗത്തില്‍ രോഷം പ്രകടിപ്പിച്ച് യുഡിഎഫ് പ്രതിപക്ഷം. കഴിഞ്ഞ വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി തന്നെ ഓഡിറ്റ് റിപോര്‍ട്ടില്‍ അഴിമതി ആരോപണ വിധേയമായ സാഹചര്യങ്ങള്‍ യുഡിഎഫ് കൗണ്‍സില്‍ തയ്യാറാക്കിയ ഈ വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അജണ്ട പരിശോധനക്കായി മാറ്റിവെക്കണമെന്ന് ബിജെപി.
അജണ്ട ജനകീയാസൂത്രണ പദ്ധതി വികസന പ്രവര്‍ത്തനങ്ങള്‍ സംബത്തിച്ചായതിനാല്‍ നഗരവികസനം ലക്ഷ്യമാക്കി അവ പാസാക്കിയെടുക്കണമെന്ന ക്രിയാത്മക നിലപാടുമായി, പ്രതിപക്ഷ എതിര്‍പ്പിലും, എല്‍ ഡിഎഫ് കൗണ്‍സില്‍ അജണ്ട തന്ത്രപരമായി പാസാക്കിയെടുത്തു. എല്‍ഡിഎഫിന് കൗണ്‍സിലില്‍ ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ അജണ്ട പാസാക്കിയെടുക്കുന്നതില്‍ കൗണ്‍സില്‍ തന്ത്രപരമായ വിജയം കണ്ടു.
ജനകീയാസൂത്രണപദ്ധതികള്‍ സംബന്ധിച്ച് ടെണ്ടറുകളും ഭരണാനുമതികളും സാങ്കേതികാനുമതികളും മാത്രമായിരുന്നു അജണ്ടയില്‍. അജണ്ടയുടെ വിശദാംശ ലിസ്റ്റുമായി സപ്ലിമെന്ററി അജണ്ടയും യോഗം തുടങ്ങിയപ്പോള്‍ വിതരണം ചെയ്തിരുന്നു. അതംഗീകരിക്കാനാവില്ലെന്നും അജണ്ടയിലില്ലാത്ത വിഷയങ്ങള്‍ യോഗത്തില്‍ കൊണ്ടുവന്ന് പാസാക്കാന്‍ അനുവദിക്കില്ലെന്നു ശക്തമായ നിലപാടുമായി കോണ്‍ഗ്രസ്സിലെ അഡ്വ.—എം—കെ—മുകുന്ദന്‍ ശബ്ദമുയര്‍ത്തിയതോടെ കോണ്‍ഗ്രസ് പ്രതിപക്ഷം ഒന്നടങ്കം മുകുന്ദന് പിന്തുണ നല്‍കി യോഗത്തെ ബഹളമയമാക്കി.
ഈ നിലക്കാണ് കാര്യങ്ങള്‍ നടത്താന്‍ എല്‍ഡിഎഫ് ഉദ്ദേശിക്കുന്നതെങ്കില്‍ തങ്ങളുടെ സഹകരണം പ്രതീക്ഷിക്കേണ്ടതില്ലെന്നും മുകുന്ദന്‍ മുന്നറിയിപ്പ് നല്‍കി.മുകുന്ദന് മറപുടി പറയാന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കുണ്ടംകുളത്തി എണീറ്റപ്പോള്‍, ഭരണം നിയന്ത്രിക്കുന്ന സിപിഎം നേതാവായ കണ്ടംകുളത്തിയെ ഒറ്റപ്പെടുത്തി ആക്രമിക്കാനായി യുഡിഎഫ് ശ്രമം.
മേയര്‍ ആണ് മറുപടി പറയേണ്ടതെന്നും പിന്‍സീറ്റ് ഡ്രൈവിംഗ് നടപ്പില്ലെന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. കൗണ്‍സിലര്‍ എന്ന നിലയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള വര്‍ഗ്ഗീസ് കണ്ടംകുളത്തിയുടെ അവകാശത്തിനെ യുഡിഎഫ് നിലപാടിനെ എല്‍ ഡിഎഫിലെ ഷീബ ബാബു ശക്തിയായി ചോദ്യം ചെയ്തു. മേയറുടെ പണി താന്‍ ഏറ്റെടുക്കണ പ്രശ്‌നമില്ലെന്നും ഡെപ്യൂട്ടി മേയറും കൗണ്‍സിലറും എന്ന നിലയില്‍ തന്റെ ജോലി നിര്‍വഹിക്കുന്നതിനെ തടയാന്‍ അനുവദിക്കില്ലെന്നും വര്‍ഗ്ഗീസ് കണ്ടംകുളത്തിയും വ്യക്തമാക്കി.
ഈ സമയം മുന്‍ മേയര്‍ രാജന്‍പല്ലന്‍ പരോക്ഷമായി ഭരണപക്ഷ സഹായത്തിനെത്തി. സപ്ലിമെന്ററി അജണ്ട അനുവദിക്കില്ലെന്ന് കഴിഞ്ഞ കൗണ്‍സില്‍ എല്‍ഡിഎഫ് കൈകൊണ്ട നിലപാട് തുടരണമെന്ന് ആവശ്യപ്പെട്ട് രാജന്‍ പല്ലന്‍, അതെ സമയം ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട അജണ്ടകള്‍ പാസാക്കുന്നുന്നല്‍ നഗര താല്‍പ്പര്യം വെച്ച എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി.
അതേ സമയം കഴിഞ്ഞ വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ മരാമത്തു പണികളില്‍ വന്‍ അഴിമതി കണ്ടെത്തിയുള്ള ഓഡിറ്റ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ കൗണ്‍സില്‍ അംഗീകരിച്ച പ്രവര്‍ത്തികളുടെ അജണ്ട പുതിയ മരാമത്ത് കമ്മിറ്റി പരിശോധിക്കുവാന്‍ മാറ്റിവെക്കണമെന്ന് ബിജെപി നേതാവ് എം—എസ് സമ്പൂര്‍ണ്ണ ആവശ്യപ്പെട്ടു.
ബി—ജെ—പി—യുടെ മഹേഷും ഇതേ ആവശ്യം ഉന്നയിച്ചു. എല്‍ഡിഎഫിലെ പി—കൃഷ്ണന്‍കുട്ടി മാസ്റ്ററും പരിശോധന ആവശ്യപ്പെട്ടു പഠിച്ച് പരിശോധിച്ച ശേഷമാത്രം മതി തീരുമാനമെന്ന് മുന്‍ മേയര്‍ രാജന്‍ പല്ലനും നിലപാടെടുത്തു. അതെ സമയം എസ്റ്റിമേറ്റുകളും മറ്റുമാണ് അംഗീകാരത്തിനായി അജണ്ടയിലുള്ളതെന്ന് പണികള്‍ നടക്കുമ്പോള്‍ അവ പരിശോധിക്കാമെന്ന എല്‍ഡിഎഫിലെ സുരേഷകുമാര്‍ വിശദീകരിച്ചതോടെ അജണ്ട അംഗീകരിക്കാന്‍ കൗ ണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.
സപ്ലിമെന്ററി അജണ്ടയിലെ രണ്ടിനങ്ങള്‍ ഡിവിഷന്‍ വര്‍ക്കായതിനാല്‍ പരിഗണിക്കാനാകില്ലെന്ന കോണ്‍ഗ്രസ്സിലെ ലാലി ജെയിംസ് ആവശ്യമുന്നയിക്കുകയും യുഡിഎഫ് അതെറ്റെടുക്കുകയും ചെയ്‌തെങ്കിലും അവയും എല്‍ഡിഎഫ് തന്ത്രപരമായി പാസാക്കിയെടുത്തു.
പൊതുചര്‍ച്ച എപ്പോള്‍ വേണമെന്ന കാര്യത്തിലും യോഗത്തില്‍ തര്‍ക്കമുണ്ടായി. യോഗാരംഭത്തില്‍ ചര്‍ച്ചയെന്ന കീഴ് വഴക്കം പാലിക്കണമെന് രാജന്‍ പല്ലന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാമെന്ന് മേയര്‍ അജിത ജയരാജന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it