thrissur local

തൃശൂര്‍ ഇന്ന് സമ്പൂര്‍ണ വൈദ്യൂതീകരണ ജില്ലയാവും



തൃശൂര്‍: പുതുക്കാട്, ചാലക്കുടി വൈദ്യൂതീകരിക്കുന്നതോടെ തൃശൂര്‍ ഇന്ന് സമ്പൂര്‍ണ്ണ വൈദ്യൂതീകരണ ജില്ലയായി മാറും. പുതുക്കാട് മണ്ഡലത്തിലെ അളഗപ്പനഗര്‍, മറ്റത്ത ൂര്‍, നെന്‍മണിക്കര, പറപ്പൂക്കര, പുതുക്കാട്, തൃക്കൂര്‍, വലച്ചിറ, വരന്തരപ്പിളളി എന്നീ ഗ്രാമപഞ്ചായത്തുകളിലെ 703 വീടുകളില്‍ വൈദ്യൂതി  എത്തിക്കാ ന്‍ 78.95 ലക്ഷം രൂപയും ചാലക്കുടി മണ്ഡലത്തിലെ ചാലക്കുടി മുന്‍സിപ്പാലിറ്റിയും അതിരപ്പിളളി, കൊടകര, പരിയാരം, കോടശ്ശേരി, മേലൂര്‍, കൊരട്ടി, കാടുകുറ്റി എന്നീ ഗ്രാമപഞ്ചായത്തുകളിലെ 635 വീടുകളില്‍ വൈദ്യൂതി  എത്തിക്കാന്‍ 55.33 ലക്ഷം രൂപയും ചെലവഴിച്ചു. ഇതിനുപുറമേ അതിരപ്പളളി ഗ്രാമപഞ്ചായത്തില്‍ വനത്തിനുളളിലെ ആദിവാസി കോളിനികളില്‍ ലൈന്‍ വലിച്ച് വൈദ്യൂതി എത്തിക്കാന്‍ 143 ലക്ഷം രൂപയും ചെലവഴിച്ചു. എംഎല്‍എമാരുടെ വികസന ഫണ്ടില്‍ നിന്നും 50 ശതമാനം തുക അനുവദിച്ചാണ് പദ്ധതി സാധ്യമായത്. ഈ മണ്ഡലങ്ങളുടെ സമ്പൂര്‍ണ്ണ വൈദ്യൂതീകരണ പ്രഖ്യാപനവും ഉദ്ഘാടനവും വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. ബിഡി ദേവസ്സി എംഎല്‍എ അധ്യക്ഷത വഹിക്കും. എം പി മാരായ ഇന്നസെന്റ്, സി എന്‍ ജയദേവന്‍ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, ഇന്‍ഡിപെന്റന്‍ഡന്റ് ഡയറക്ടര്‍ ഡോ.വി ശിവദാസന്‍, ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ അമ്പിളി സോമന്‍, കെ കെ ഷീജു, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ പരമേശ്വരന്‍ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രസാദന്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി സുബ്രന്‍, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it