thrissur local

തൃശൂരില്‍ 10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

തൃശൂര്‍: ജില്ലയില്‍ വന്‍ കഞ്ചാവു വേട്ട. യുവാവ് പത്തു കിലോ കഞ്ചാവുമായി അറസ്റ്റില്‍. ചിറക്കര വീട്ടില്‍ ജസീര്‍ ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ റെയില്‍വേ സ്റ്റേഷനു പുറകിലുള്ള പൂത്തോള്‍- അരണാട്ടുകര റോഡില്‍ വച്ചാണ് ഇയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
എറണാകുളത്ത് നിന്ന് ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തിയ ജെസീറിന്റെ ക്യാരി ബാഗില്‍ പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രണ്ടു കിലോ വീതമുള്ള അഞ്ചു പാക്കറ്റുകളാണ് ഇയാളുടെ ക്യാരി ബാഗിലുണ്ടായിരുന്നത്. എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ കഞ്ചാവു വില്‍പ്പനക്കാരില്‍ നിന്നും തൃശൂരിലെ ചെറുകിട കഞ്ചാവു വില്‍പ്പനക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ സലിംകുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനാത്തില്‍ എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സിഐ എസി പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it