Flash News

തൃശൂരില്‍ വീണ്ടും സൈബര്‍ ആക്രമണം



പുതുക്കാട്: തൃശൂര്‍ ജില്ലയില്‍ സൈബര്‍ ആക്രമണം വീണ്ടും. വരന്തരപ്പിള്ളി പഞ്ചായത്തിലാണു വാനാക്രൈ റാന്‍സംവേര്‍ ആക്രമണമുണ്ടായത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സെക്ഷന്‍ ഓഫിസിലെ കംപ്യൂട്ടറിലാണ് വൈറസ് ആക്രമണം നടന്നിരിക്കുന്നത്. രേഖകള്‍ തിരിച്ചുകിട്ടാന്‍ 600 ഡോളര്‍ ആവശ്യപ്പെട്ടുള്ള സന്ദേശമാണു വന്നിരിക്കുന്നത്. മൂന്ന് കംപ്യൂട്ടറുകളുള്ള ഓഫിസില്‍ ഒരു കംപ്യൂട്ടറിലാണ് വൈറസ് കണ്ടത്. തൊഴിലുറപ്പ് തൊഴിലാളികളുടെ ഡാറ്റ എന്‍ട്രികള്‍ സൂക്ഷിച്ചിരുന്ന കംപ്യൂട്ടറിലാണ് വൈറസ് ബാധ. എന്നാല്‍ ഈ രേഖകള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ആശങ്കയില്ലെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കംപ്യൂട്ടറിലെ ഫോള്‍ഡറുകള്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഈ മാസം 15ന് കംപ്യൂട്ടറില്‍ വൈറസ് കയറ്റിവിട്ടതായുള്ള സന്ദേശവും നല്‍കിയിട്ടുണ്ട്. വാനാക്രൈ 2.0 എന്ന വൈറസാണ് കംപ്യൂട്ടറില്‍ കയറ്റിവിട്ടിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സൈബര്‍ സെല്ലിലും ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഓഫിസര്‍ക്കും വിവരങ്ങള്‍ കൈമാറിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it