Flash News

തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
X
തൃശൂര്‍: തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാറവട്ടി പെരുവല്ലൂര്‍ പുല്ലൂര്‍ റോഡിനു സമീപം തോട്ടപ്പുള്ളി വീട്ടില്‍ രാജേഷിനാണ് വെട്ടേറ്റത്. ബി.ജെ.പിയുടെ മുന്‍ പഞ്ചായത്ത് കമ്മിറ്റി അംഗമാണ് രാജേഷ്.



കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം ആരോപിച്ചു. പരിക്കേറ്റ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it