Flash News

തൃശൂരില്‍ പശുക്കള്‍ക്കുനേരേ ആസിഡ് ആക്രമണം

തൃശൂരില്‍ പശുക്കള്‍ക്കുനേരേ ആസിഡ് ആക്രമണം
X


തൃശൂര്‍: പുതുക്കാട് പാലപ്പിള്ളിയില്‍ തോട്ടം മേഖലയില്‍ മേയാന്‍പോയ പശുക്കള്‍ക്കുനേരേ ആസിഡ് ആക്രമണം. ഇരുപതിലേറെ പശുക്കള്‍ക്ക് പൊള്ളലേറ്റു.  പാലപ്പിള്ളി തോട്ടം മേഖലയില്‍ അഴിച്ചുവിട്ടു തോട്ടംതൊഴിലാളികള്‍ വളര്‍ത്തുന്ന പശുക്കളാണ് ആസിഡ് ആക്രമണത്തിനിരയായത്.
ആസിഡ് വീണ് പശുക്കളുടെ തൊലി അടര്‍ന്നിട്ടുണ്ട്. ഗര്‍ഭിണികളായ പശുക്കളും ഇക്കൂട്ടത്തിലുണ്ട്.
തോട്ടങ്ങള്‍ക്ക് സമീപത്തുള്ള സ്ഥലങ്ങളില്‍ തീറ്റതേടി പോയ പശുക്കളാണ് ക്രൂരതയ്ക്കിരയായത്.  ഇവയില്‍ പലതിനും കഴുത്തില്‍ കയറില്ലാത്തതുമൂലം ചികിത്സ നല്‍കാന്‍ അധികൃതര്‍ ബുദ്ധിമുട്ടുകയാണ്.  പശുക്കളുടെ കൂട്ടക്കരച്ചില്‍കേട്ട തൊഴിലാളികളാണ് ആസിഡ് വീണ് ദേഹം പൊള്ളിയ നിലയില്‍ പശുക്കളെ കണ്ടത്. പുലിക്കണ്ണി, നടാംപാടം പ്രദേശത്ത് മേയാന്‍പോയ പശുക്കള്‍ക്കാണ് കൂടുതലായും പൊള്ളലേറ്റത്.
Next Story

RELATED STORIES

Share it