thrissur local

തൃശൂരില്‍ ഒരു മാസത്തിനിടെ മുങ്ങിമരിച്ചത് എട്ട് കുട്ടികള്‍

തൃശൂരില്‍ ഒരു മാസത്തിനിടെ മുങ്ങിമരിച്ചത് എട്ട് കുട്ടികള്‍
X
തൃശൂര്‍: ജില്ലയില്‍ ഒരുമാസത്തിനുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ മുങ്ങിമരിച്ചത് എട്ട് കുട്ടികള്‍. ഇതില്‍ ഒടുവിലെത്തേതാണ് ഇന്നലെ ചേര്‍പ്പ് പൂത്തറക്കലില്‍ കുളത്തില്‍ വീണ് സഹോദരങ്ങള്‍ മുങ്ങിമരിച്ച സംഭവം. ചേര്‍പ്പ് പൂത്തറയ്ക്കല്‍ പേച്ചേരി മണികണ്ഠന്റെ മക്കളായ അഖില്‍ (13), അമല്‍ (8) എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിനു സമീപത്തുള്ള പൂത്തറക്കല്‍ മുളയത്ത് ക്ഷേത്രത്തിന്റെ സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 11 ന് അമ്മയുടെ സഹോദരിയുടെ മകനുമായി ക്ഷേത്രത്തിന് സമീപമുള്ള കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു കുട്ടികള്‍.  വൈകീട്ടോടെ നാട്ടുകാരാണ് മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തത്.


കഴിഞ്ഞ ദിവസങ്ങളില്‍ വീടിന് സമീപം പറമ്പില്‍ കളിച്ചുകൊണ്ടിരിക്കെ കാല്‍വഴുതി വീണാണ് കല്ലൂര്‍ പച്ചളിപുറം പൊന്നാരി റോബിയുടെ മകന്‍ റൊണാള്‍ഡൊ (6), പൊന്നാരി ബൈജുവിന്റെ മകന്‍ സോജന്‍ (6) എന്നിവര്‍ മരിച്ചത്. സ്‌കൂളിന് സമീപമുള്ള ക്ഷേത്രകുളത്തില്‍ വീണാണ് മാള പുത്തന്‍ചിറ ചിലങ്ക സ്വദേശി അബ്ദുല്‍ അഹ്‌ലം വഹാബിന്റെ മകന്‍ റൗഫ്ബിന്‍(14) മരിച്ചത്.
വാടാനപ്പള്ളിയില്‍ കളിക്കുന്നതിനിടെ പുഴയില്‍ വീണ പന്തെടുക്കാന്‍ ഇറങ്ങിയപ്പോഴാണ് തളിക്കുളം കണ്ണന്‍ചക്കിശേരി വീട്ടില്‍ ഖാലിദിന്റെ മകന്‍ മുഹമ്മദ് ഹാഷിം(14) മുങ്ങിമരിച്ചത്. പാവറട്ടി വെന്മേനാട് ജുമാമസ്ജിദ് വളപ്പിലെ കിണറ്റില്‍ വീണ അനിയനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ജ്യേഷ്ഠന്‍ മുങ്ങിമരിക്കുകയായിരുന്നു.
കോരിശേരി മുഹമ്മദിന്റെ മകന്‍ ബുജൈര്‍ സലീദ്(11) ആണ് മരിച്ചത്. സഹോദരന്‍ ഫര്‍വ (ഏഴ്) പരിക്കുകളോടെ രക്ഷപ്പെട്ടു. ഓസ്‌ട്രേലിയയില്‍ നിന്ന് അവധിക്കെത്തിയ മൂന്നുവയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചിട്ട് അധിക നാളായിട്ടില്ല.
Next Story

RELATED STORIES

Share it