thrissur local

തൃശൂരിലെ പനി മരണങ്ങള്‍ : ഡെത്ത് ഓഡിറ്റിങ് നടപ്പാക്കും



തൃശൂര്‍: ജില്ലയില്‍ പനി മരണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മരണങ്ങളുടെ യഥാര്‍ത്ഥ കാരണമറയാന്‍ ഡെത്ത് ഓഡിറ്റ് അടിയന്തിരമായി നടത്തും. ഈ സീസണില്‍ സംഭവിച്ച പനി മരണങ്ങളുടെ കാര്യകാരണങ്ങളറിയാനാണ് അടിയന്തിരമായി ഡെത്ത് ഓഡിറ്റ് നടത്തുന്നത്. പകര്‍ച്ച വ്യാധികള്‍ മൂലമുള്ള മരണവും ഗര്‍ഭിണികളുടെ മരണവും സംഭവിക്കുമ്പോള്‍ ഡെത്ത് ഓഡിറ്റ് പൊതുവേ നടത്താറുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് ഇത് നടത്താറുണ്ട്. തൃശൂരില്‍ പനി ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവ് കാണുന്ന പശ്ചാത്തലത്തില്‍ ഡെത്ത് ഓഡിറ്റ് നടത്തി വിശദാംശങ്ങളറിയാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. തടയാന്‍ കഴിയുമായിരുന്ന കാരണം കൊണ്ടാണോ മരണം സംഭവിച്ചത്(പ്രിവന്റബിള്‍ കോസ്) എന്നതാണ് ഡെത്ത് ഓഡിറ്റില്‍ പ്രധാനമായും പരിശോധിക്കുക. ഏതെങ്കിലും തരത്തിലുള്ള വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ടോ എന്നതും ഡെത്ത് ഓഡിറ്റില്‍ പരിശോധനയ്ക്കു വിധേയമാക്കും. ഫിസിഷ്യന്മാരും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുമടങ്ങുന്ന ഒരു ടീം തന്നെ ഓഡിറ്റിങിനു ഉണ്ടാകും. ഗര്‍ഭിണികളുടെ മരണകാരണങ്ങളുടെ ഡെത്ത് ഓഡിറ്റിന് ഗൈനക്കോളജിസ്റ്റും പീഡിയാട്രീഷ്യനും ഉണ്ടാകും. ജില്ലയില്‍ ഇത്തരം ഡെത്ത് ഓഡിറ്റുകള്‍ നടത്താറുണ്ടെങ്കിലും ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യത്തില്‍ ഇതിനു കൂടുതല്‍ പ്രാധാന്യമുണ്ട്. ഡെത്ത് ഓഡിറ്റിലെ കണ്ടെത്തലുകള്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളും തുടര്‍നടപടികളും മെച്ചപ്പെടുത്താനും പിഴവുകള്‍ പരിഹരിക്കാനുമാണ് ഉപയോഗിക്കുക.
Next Story

RELATED STORIES

Share it