Flash News

തൃപ്പൂണിത്തുറ യോഗ കേന്ദ്രം: സമഗ്ര അന്വേഷണം വേണമെന്ന് ജോസഫൈന്‍

തൃപ്പൂണിത്തുറ യോഗ കേന്ദ്രം: സമഗ്ര അന്വേഷണം വേണമെന്ന് ജോസഫൈന്‍
X


കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. കേന്ദ്രത്തെ കുറിച്ച് പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ വളരെ ഗൗരവതരമാണെന്നും ഇതേകുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ജോസഫൈന്‍ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

യോഗ കേന്ദ്രവുമായി ബന്ധപ്പെട്ട്  നടത്തുന്ന പോലീസ് അന്വേഷണം ഊര്‍ജിതമാക്കണം. നിലവിലെ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യോഗ കേന്ദ്രത്തില്‍ താമസിക്കപ്പെട്ടവരില്‍ നിന്ന് വിവരങ്ങള്‍  ശേഖരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും ജോസഫൈന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it