Flash News

തൃപ്പൂണിത്തുറ യോഗാ കേന്ദ്രത്തിലെ പീഡനം : എന്‍ഡബ്ല്യൂഎഫ് ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി



കൊച്ചി: തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തിന്റെ മറവില്‍ നടക്കുന്ന പീഡനങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി. പരാതി പരിഗണിച്ചു നടപടി സ്വീകരിക്കാമെന്നു കമ്മീഷന്‍ അറിയിച്ചു. കേരളത്തില്‍ മതംമാറിയവരും മിശ്രവിവാഹിതരുമായ ഹിന്ദു പെണ്‍കുട്ടികളെ ഹിന്ദുമതത്തില്‍ തിരിച്ചെത്തിക്കാനാണ് യോഗാ സെന്ററില്‍ പീഡനം നടക്കുന്നത്.ഇന്നലെ സംസ്ഥാന സെക്രട്ടറി കെ എസ് റഹിമയുടെ നേതൃതത്തില്‍ കൊച്ചിയിലാണ് എന്‍ഡബ്ല്യൂഎഫ് കമ്മീഷന് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രം സന്ദര്‍ശിക്കുമെന്നു ദേശീയ വനിതാ കമ്മീഷന്‍ എന്‍ഡബ്ല്യൂഎഫ് നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. ഡിജിപിയുമായി കൂടിക്കാഴ്ച നടത്തുമെന്നും കമ്മീഷന്‍ വനിതാ നേതാക്കളെ അറിയിച്ചു.കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടും തെറ്റിദ്ധാരണകള്‍ പരത്തിയും ഹിന്ദുമതത്തിലേക്കു പെണ്‍കുട്ടികളെ തിരികെയെത്തിക്കാനുള്ള നീക്കങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര പ്രസ്ഥാനങ്ങളാണ്. ഇത്തരം പ്രാകൃതമായ നീക്കങ്ങള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it