Flash News

തൃപ്പൂണിത്തുറയിലെ പീഡനകേന്ദ്രം അടച്ചുപൂട്ടണം ; മാര്‍ച്ച് ഇന്ന്



കൊച്ചി: തൃപ്പൂണിത്തുറയിലെ നിര്‍ബന്ധിത മതപരിവര്‍ത്തന പീഡനകേന്ദ്രം അടച്ചുപൂട്ടണമെന്നും പോലിസ് മുഖംനോക്കാതെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് പീപ്പിള്‍സ് പ്ലാറ്റ്്‌ഫോം എഗയിന്‍സ്റ്റ് ആര്‍എസ്എസ് അട്രോസിറ്റീസിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ തൃപ്പൂണിത്തുറ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10ന് ആരംഭിക്കുന്ന മാര്‍ച്ച് സ്വാമി അഗ്‌നിവേശ് ഉദ്ഘാടനം ചെയ്യും. ഡോ. ഹാദിയ, തൃപ്പൂണിത്തുറയിലെ പീഡന കേന്ദ്രം എന്നീ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നിസ്സംഗത ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും ഭീഷണിയാണ്. ആര്‍എസ്എസ് പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ നിസ്സംഗത പാലിക്കുന്ന നിലപാടാണ് സര്‍ക്കാരും പോലിസും സ്വീകരിച്ചുവരുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. ഭാരവാഹികളായ അനൂപ് മോഹന്‍, ഷെഫീഖ് തമ്മനം  പങ്കെടുത്തു.
Next Story

RELATED STORIES

Share it