palakkad local

തൃപ്പാളൂരിലെ മേല്‍പ്പാലം നിര്‍മാണം ഇഴയുന്നു



ആലത്തൂര്‍: തൃപ്പാളൂരില്‍ ദേശീയപാതക്ക് കുറുകെ കാല്‍നടയാത്രക്കാരുടെ സൗകര്യത്തിനായി നിര്‍മിക്കുന്ന മേല്‍പ്പാലം പ്രവൃത്തി ഇഴയുന്നു. ഒരു വര്‍ഷമായി പണി ആരംഭിച്ചെങ്കിലും കോണ്‍ക്രീറ്റ് നിര്‍മാണവും ഇരമ്പ് കാലുകള്‍ സ്ഥാപിക്കലും മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ബാക്കിയുള്ള പ്രവൃത്തികളാണ് ഒച്ചിഴയും പോലെ മുന്നോട്ടുപോവുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് ദേശീയപാത മുറിച്ച് കടക്കാനുള്ള മേല്‍പാതയാണിത്. റെയില്‍വെ സ്റ്റേഷനുകളിലെ മേല്‍പാലങ്ങള്‍ക്ക് സമാനമായി 50 ഓളം പടികളുമായിട്ടാണ് പണിയുന്നത്്. ഇപ്പോഴും പൂര്‍ത്തീകരിച്ചിട്ടില്ല. പണിയുന്നതിന്റെ ഭാഗമായി ദേശീയപാത സര്‍വീസ് റോഡില്‍ ഗതാഗതത്തിന്ന്് അസൗകര്യങ്ങളുണ്ട്. ദേശീയപാതയില്‍ കണ്ണനൂരും, പാലക്കാടും, പുതുശ്ശേരിയിലും ആണ് ഇത്തരം മേല്‍പാലങ്ങള്‍ പണിയുന്നത്. അവിടെയെല്ലാം നിര്‍മാണം പൂര്‍ത്തിയായിട്ട് മാസങ്ങളായി. തൃപ്പാളൂരില്‍ വൈദ്യുതി ലൈന്‍ ഉള്ളതാണ് മേല്‍പാലം നിര്‍മാണത്തിന് തടസ്സമായിരുന്നത്. അവയൊക്കെ മാറ്റിസ്ഥാപിച്ച് കഴിഞ്ഞു. ദേശീയപാത മുറിച്ച് കടക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് അപകടങ്ങളും പതിവാണ്. മേല്‍പ്പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചാല്‍ അപകടങ്ങളും ഒഴിവാകും. നിര്‍മാണ സാമഗ്രികള്‍ റോഡരികില്‍ തന്നെയാണുള്ളത്. ഇത് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ അസൗകര്യമുണ്ടാക്കുന്നു.
Next Story

RELATED STORIES

Share it