palakkad local

തൃത്താല മേഖലയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു

ആനക്കര: തൃത്താല മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. വേനല്‍ തുടങ്ങുന്നതിന് മുന്‍മ്പ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. കൂടാതെ അധികൃതരുടെ അനാസ്ഥമൂലം പലയിടത്തും പൈപ്പ് ലൈന്‍ പൊട്ടി കുടിവെള്ളമല്ലാത്ത അവസ്ഥയാണ്. കുമ്പിടി കൂടല്ലൂര്‍ റോഡിലെ പട്ടിപ്പാറ ബസ് വെയിറ്റിങ് ഷെഡ്ഡിന് സമീപമാണ് പ്രധാന കുടിവെളള പദ്ധതിയുലെ പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകുന്നത്.
ആനക്കര പഞ്ചായത്തില്‍ പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്.പൈപ്പ് ലൈന്‍ വഴി എത്തുന്ന സ്ഥലങ്ങളിലും പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത് തുടര്‍ക്കഥയായിരിക്കുകയാണ്.
കാലപ്പഴക്കവും ലോഡുകൂടുതലുമാണ് പ്രധാന പൈപ്പുകള്‍ പൊട്ടാന്‍ കാരണമാകുന്നതെന്നാണ് പറയുന്നത്. ആനക്കര ഡയറ്റ് ലാബ് ഉള്‍പ്പെടെയുളള റോഡുകളിലെ പ്രധാന പൈപ്പുകള്‍ പൊട്ടുന്നത് പതിവ് കാഴ്ച്ചമാത്രമായിമാറിയിരിക്കുകയാണ്. കുടിവെള്ളക്ഷാമം രൂക്ഷമായ സമയത്ത് വെള്ളം പാഴാകുന്നത് വഴി പല കുടുംബങ്ങള്‍ക്കും വെള്ളം ലഭിക്കുന്നതിന് തടസമാവുന്നു.
Next Story

RELATED STORIES

Share it