palakkad local

തൃത്താല എംഎല്‍എ ഓഫിസ് മാര്‍ച്ച് സമാധാനപരം

തൃത്താല: എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി ടി ബല്‍റാം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സിപിഎം തൃത്താല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് സമാധാനപരം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ ശക്തമായ പോലിസ് കാവലാണ് പ്രദേശത്ത് ഒരുക്കിയത്. എംഎല്‍എയുടെ പൊതുപരിപാടികള്‍ മാത്രമല്ല സ്വകാര്യ പരിപാടികളിലും പ്രതിഷേധം അറിയിക്കുമെന്നും ബഹിഷ്‌കരണം തുടരുമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ പറഞ്ഞു.
രാവിലെ പത്തരയോടെ തൃത്താലയിലെ പാര്‍ട്ടി ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് എംഎല്‍എ ഓഫിസിന്റെ 30 മീറ്റര്‍ അകലെ ബാരിക്കേടുകള്‍ തീര്‍ത്ത് പോലിസ് തടഞ്ഞു. ഇപ്പോള്‍ നടക്കുന്ന സമരം ജനാധിപത്യ രീതിയിലാണന്നും മറിച്ച് ചിന്തിക്കാന്‍ ഇടവരുത്തരുതെന്നും രാജേന്ദ്രന്‍ മുന്നറിയിച്ച് നല്‍ക്കി. ഏരിയാ സെക്രട്ടറി വി കെ ചന്ദ്രന്‍, സിപിഎം സംസ്ഥാന കമ്മറ്റി അംഗം എം ചന്ദ്രന്‍, ജില്ലാ സെക്രട്ടേറിയറ്റംഗം പി മമ്മിക്കുട്ടി, ജില്ലാ കമ്മറ്റി അംഗം പി എന്‍ മോഹനന്‍, ടി പി കുഞ്ഞുണ്ണി, കെ പി ശ്രീനിവാസന്‍, ഹെദ്രു, റജീന സംബന്ധിച്ചു.എകെജിയെ പോലുള്ള മഹാന്മാരെ കുറിച്ച് മോശമായി അശ്ലില കഥകള്‍ ഇനിയും പറഞ്ഞാല്‍ എംഎല്‍എയുടെ കുടുംബവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകള്‍ പൊതു സമൂഹത്തിന്റെ മുന്നില്‍ വിളിച്ച് പറയാനിടവരുമെന്ന് വി കെ ചന്ദ്രന്‍ പറഞ്ഞു. കഥകള്‍ വിളിച്ച് പറയാന്‍ എല്ലാവര്‍ക്കുമാകും. അതിന് തങ്ങളെ പ്രേരിപ്പിക്കരുത്. ബല്‍റാമിന്റെ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളും ഭരിക്കുന്നത് സിപിഎമ്മാണ്. എംഎല്‍എ മാപ്പ് പറയുന്നതുവരെ ബഹിഷ്‌ക്കരണമുണ്ടാകുമെന്നും ചന്ദ്രന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it