ernakulam local

തൃക്കാക്കര നഗരസഭ: ഭരണം ഏറ്റെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം

കാക്കാനാട്: വിമതന്റെ പിന്‍തുണയോടെ തൃക്കാക്കര നഗരസഭ ഭരണം ഏറ്റെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. വിമതര്‍ക്ക് യാതൊരു സ്ഥാനമാനങ്ങളം നല്‍കി വിമതരെ ഭരണത്തില്‍ പങ്കാളിയാക്കരുതെന്ന് കെ.പി.സി.സിയുടെ നിര്‍ദേശം അംഗീകരിച്ചു കൊണ്ടാണ് തൃക്കാക്കരയിലും നേതൃത്വം തീരുമാനത്തിലെത്തിയത്.
എന്നാല്‍ നിരുപാധിക പിന്‍തുണ സാബു ഫ്രാന്‍സീസ് നല്‍കിയാല്‍ സ്വീകരിക്കും. അങ്ങനെ നല്‍കുന്ന പിന്‍തുണക്ക് പിന്നീട് സ്ഥാനങ്ങളും ഭരണപങ്കാളിത്തവും നല്‍കാമെന്ന് തൃക്കാക്കരയിലെ കോണ്‍ഗ്രസ് നേതൃത്വം സാബുവിനെ അറിയിച്ചിട്ടുണ്ട്. സാബുവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന മുന്നണിക്ക് പിന്‍തുണ നല്‍കാമെന്ന് ആദ്യം മുതല്‍ സാബു പറഞ്ഞിട്ടുണ്ട്. ഇടതു മുന്നണി വലിയ വാഗ്ദാനങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും അതുപോലെ യുഡിഎഫില്‍ നിന്നും ഉറപ്പുണ്ടായല്‍ പിന്‍തുണ നല്‍കാമെന്നുമാണ് സാബു പല വേദികളിലും പറഞ്ഞത്.
ഏതെങ്കിലും സ്ഥാനങ്ങള്‍ നല്‍കി ഭരണം ഏറ്റെടുക്കാമെന്ന അഭിപ്രായമാണ് തൃക്കാക്കരയിലെ മുസ്‌ലിം ലീഗിനുള്ളത്. എന്നിരുന്നാലും കെപിസിസിയുടെ നിര്‍ദേശത്തിനു വിരുദ്ധമായ ഒരു നിലപാട് വേണ്ടെന്നുള്ള സമീപനവും ഇവര്‍ക്കുണ്ട്.
Next Story

RELATED STORIES

Share it