ernakulam local

തൃക്കാക്കര നഗരസഭയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍



കാക്കനാട്: രണ്ടു ദിവസമായിട്ടുള്ള ശക്തിയായ മഴയില്‍ തൃക്കാക്കര നഗരസഭയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. കനകളും, തോടുകളും കവിഞ്ഞൊഴുകി. കനകളും  റോഡുകളും തിരിച്ചറിയാന്‍ കഴിയാത്ത വിധം ആയി. തൃക്കാക്കര പ്രദേശത്തെ വെള്ളം ഒഴുകി ചേരുന്ന ഇടപ്പള്ളി തോടും നിറഞ്ഞു. മഴക്കുമുമ്പ് ചെയ്യേണ്ട മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്തതും വെള്ളക്കെട്ടിന് കാരണമായി. ഓടകളും, തോടുകളും മാലിന്യങ്ങള്‍ കൊണ്ട് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടു. കൂടാതെ പഴയ കാലം മുതലുള്ള വലിയ തോടുകളെല്ലാം സ്വകാര്യ വ്യക്തികള്‍ കൈയേറി തോടുകളുടെ വിസ്തൃതൃതി ഇല്ലാതായതും വെള്ളം ഒഴുക്കില്ലാതായിട്ടുണ്ട്. ആറ് മീറ്റര്‍ വരെ വീതിയുള്ള പല പ്രധാന തോടുകളും കൈയേറ്റങ്ങള്‍ മൂലം വെറും ഓടകളായി മാറിയിരിക്കുകയാണ്.   തൃക്കാക്കര നഗരസഭയിലെ ഒന്ന്, രണ്ട്, 32,34 എന്നീ വാര്‍ഡുകളിലാണ് വെള്ളക്കെട്ടുമൂലം ദുരിതത്തിലായത്. മരോട്ടി ചുവട് പ്രദേശം, ബി എം നഗര്‍, തോപ്പില്‍ ദേശിയ കവല റോഡില്‍ നാരോ ലെയിനില്‍ എട്ടു വീടുകള്‍ വെള്ളക്കെട്ടിലായി.അതില്‍ മൂന്നു വീടുകളുടെ ഉള്ളിലും വെള്ളം മുങ്ങി. വാര്‍ഡ് കൗണ്‍സിലറായ വൈസ് ചെയര്‍മാന്റെ നേതൃത്വത്തില്‍ പ്രദേശത്തുകാര്‍ ചേര്‍ന്ന് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തു. വെള്ളക്കെട്ടില്‍ വീടുകളുടെ ദുരിതങ്ങള്‍ അറിയുന്നതിനായി നഗരസഭ സെക്രട്ടറി പി എസ് ഷിബുവും സംഭവസ്ഥലത്തെത്തി.
Next Story

RELATED STORIES

Share it