ernakulam local

തൃക്കാക്കരയില്‍ ഡെങ്കിപനി പടര്‍ന്നുപിടിക്കുന്നു



കാക്കനാട്: തൃക്കാക്കരയില്‍ ഡെങ്കിപനി പടര്‍ന്നുപിടിക്കുന്നു. നടപടി ആവശ്യപ്പെട്ട്  ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ഉപരോധിച്ചു.തൃക്കാക്കര നഗരസഭ പ്രദേശത്ത് ഡെങ്കിപനി പടര്‍ന്നുപിടിച്ചിട്ടും പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്തതിനെതിരേ ന്യൂനപക്ഷ സെല്‍ തൃക്കാക്കര ഈസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍  ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ഉപരോധിച്ചു. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയായിരുന്നു ഉപരോധം. നഗരസഭ പ്രദേശത്തെ വിവിധ വാര്‍ഡുകളില്‍ നിരവധി പേര്‍ക്ക് ഡെങ്കിപനിയും, മഞ്ഞപിത്തവും പിടിപ്പെട്ടിട്ടും നഗര സഭ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിക്ഷേധിച്ചായിരുന്നു ഉപരോധം. കോണ്‍ഗ്രസ് മണ്ഡലം പ്രിസിഡന്റെ എം ഒ വര്‍ഗിസ്,ന്യൂനപക്ഷ സെല്‍ മണ്ഡലം പ്രസിഡന്റ് ബാബു ആന്റണി, റാഷിദ് ഉളളംപിളളി, പി സി മനൂപ്, ഷൈജന്‍, ബിനീഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. കുടുബശ്രീ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍,ആശാവര്‍ക്കര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ക്യാംപും, ഫോഗിങ്, ക്ലോറിനേഷന്‍,എന്നിവ നടത്തുമെന്ന് പ്രതിഷേധക്കാര്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിലീപ് ഉറപ്പ് നല്‍കിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it