ernakulam local

തൃക്കാക്കരയില്‍ ഡങ്കിപനിയും മഞ്ഞപ്പിത്തവും വ്യാപകം



കാക്കനാട്: തൃക്കാക്കരയില്‍ ഡങ്കിപനിയും മഞ്ഞപ്പിത്തവും വ്യാപകമായി. ആയിരത്തോളം പേര്‍ക്ക് ഇതിനകം പനി ബാധിച്ചതായി പറയപ്പെടുന്നു. മുനിസിപ്പല്‍ സഹകരണാശുപത്രിയില്‍ 275 പേര്‍ക്കും, സണ്‍റൈസ് ആശുപത്രിയില്‍ 192 പേര്‍ക്കും പനിപിടിപെട്ട് ചികില്‍സയിലാണെന്ന് കൗണ്‍സിലര്‍ സി പി സാജല്‍ നഗരസഭ ഹാളില്‍ വിളിച്ചു ചേര്‍ത്ത സംയുക്ത യോഗത്തില്‍ അറിയിച്ചു. രണ്ടു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും, മറ്റു ആശുപത്രികളിലും ഇതിലും കൂടുതലായിരിക്കുമെന്നും പല കൗണ്‍സിലര്‍മാരും അഭിപ്രായപ്പെട്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈകിയതാണ് പനി വ്യാപകമാകാന്‍ കാരണം. വാര്‍ഡുതലത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നഗരസഭ ഫണ്ട് നല്‍കാത്തതും കാരണമായിട്ടുണ്ട്. ചില വാര്‍ഡുകളില്‍ കാന ശുചീകരണം കൗണ്‍സിലര്‍മാര്‍ നടത്തിയിട്ട് ചിലവായ തുക ലഭിച്ചിട്ടില്ലെന്നും ആക്ഷേപം ശക്തമായിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടത്തട്ടെയെന്ന സമീപനത്തില്‍ മാറ്റം വരുത്തി ജനങ്ങളും ജാഗ്രത പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ചെയര്‍പേഴ്‌സന്‍ കെ കെ നീനു സംയുക്ത യോഗത്തില്‍ സൂചിപ്പിച്ചു.
Next Story

RELATED STORIES

Share it