ernakulam local

തൃക്കാക്കരയിലെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പോലിസില്‍ പരാതി: പിന്മാറിയിട്ടില്ലെന്ന് സ്ഥാനാര്‍ഥി

കൊച്ചി: ലോക് ജനശക്തി പാര്‍ടിയില്‍ ആഭ്യന്തര കലഹം. തൃക്കാക്കരയിലെ പാര്‍ടിയുടെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതായി സംസ്ഥാന പ്രസിഡന്റ്.
തീരുമാനിക്കേണ്ടത് ദേശീയ പ്രസിഡന്റെന്ന് സ്ഥാനാര്‍ഥി. തൃക്കാക്കരയിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന ലോക്ജനശക്തി പാര്‍ടിയുടെ എറണകുളം ജില്ലാ പ്രസിഡന്റു കൂടിയായ അഡ്വ. വിവേക് കെ ജയനെയാണ് പാര്‍ടി അടിയന്തര യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിത്വത്തില്‍നിന്നും പിന്‍വലിച്ചതായി സംസ്ഥാന പ്രസിഡന്റ് എം മെഹബൂബ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. പാര്‍ടി നല്‍കിയ ഇലക്ഷന്‍ ഫണ്ട് വിനിയോഗിക്കാതെയും പ്രചാരണ രംഗത്ത് ഇറങ്ങാതെയും എന്‍ഡിഎയക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തതിനാല്‍ അഡ്വ. വിവേക് കെ വിജയനെ തൃക്കാക്കരയിലെ സ്ഥാനാര്‍ഥിത്വത്തില്‍നിന്നും പിന്‍വലിച്ച് പാര്‍ടിയില്‍നിന്നും സസ്‌പെന്റു ചെയ്തതായും സംസ്ഥാന പ്രസിഡന്റ് എം മെഹബൂബ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
എന്നാല്‍ തൃക്കാരയില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി താന്‍ തന്നെയാണെന്നും തന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ടി ദേശീയ പ്രസിഡന്റ് രാംവിലാസ് പാസ്വാനാണെന്നും അഡ്വ. വിവേക് കെ ജയന്‍ പറഞ്ഞു. തനിക്ക് രണ്ടു ലക്ഷം രൂപ നല്‍കിയെന്നു പറയുന്നത് അടിസ്ഥാന രഹിതമാണ്. തന്റെ കൈയില്‍നിന്നാണ് പണം വാങ്ങിയതെന്നും ഇതിന്റെ രേഖകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും അഡ്വ. വിവേക് കെ ജയന്‍ പറഞ്ഞു. വിവേകിനെതിരേ പാര്‍ടി സംസ്ഥാന പ്രസിഡന്റ് എം മെഹബൂബ് ആലുവ റൂറല്‍ എസ്പിക്കു പരാതിയും നല്‍കിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ലോക്ജനശക്തി പാര്‍ടി(എല്‍ജെപി)ക്കു എന്‍ഡിഎ നല്‍കിയ തൃക്കാക്കര സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയായി ഈ മാസം 14ന് ചേര്‍ന്ന പാര്‍ടി സംസ്ഥാന കമ്മിറ്റിയുടെയും കോര്‍കമ്മിറ്റിയുടെയും യോഗത്തിലാണ് അഡ്വ. വിവേക് കെ വിജയനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതെന്നും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രവര്‍ത്തക സമിതി പിരിച്ചെടുത്ത രണ്ടു ലക്ഷം രൂപയും സ്ഥാനാര്‍ഥിയ്ക്കു കൈമാറിയെന്നും എം മെഹബൂബ് ആലുവ റൂറല്‍ എസ്പിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ നാളിതുവരെ യാതൊരു വിധത്തിലുള്ള പ്രചാരണവും ഇദ്ദേഹം സ്ഥാനാര്‍ഥിയെന്ന നിലയില്‍ നടത്തുന്നില്ലെന്നു വ്യക്തമായതോടെ പാര്‍ടി അടിയന്തര യോഗം ചേര്‍ന്ന് ഇദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഇദ്ദേഹം പുറത്തിറങ്ങിയശേഷം പാര്‍ടി പ്രസിഡന്റായ തനിക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെയും പാര്‍ടിയെയും അപകീര്‍ത്തിപെടുത്തിയെന്നും അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാര്‍ടി നല്‍കിയ രണ്ടു ലക്ഷം രൂപ തിരികെ വാങ്ങി നല്‍കാന്‍ നടപടിയെടുക്കണമെന്നും മെഹബൂബ് ആലുവ റൂറല്‍ എസ്പിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it