kannur local

തൃക്കരിപ്പൂര്‍ സംഘര്‍ഷം: 45 പേര്‍ക്കെതിരേ കേസ്

തൃക്കരിപ്പൂര്‍: ടൗണിലും പരിസരങ്ങളിലും കഴിഞ്ഞ ദിവസമു ണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ചന്തേര പോലിസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 45 പേര്‍ക്കെതിരേ കേസെടുത്തു. ബിജെപി ഓഫിസ് തകര്‍ത്തതും മുസ്‌ലിം ലീഗ് ഓഫിസും റംലത്തിന്റെ വീടും സക്കരിയയുടെ വാഹനവും തകര്‍ത്തതും ഉള്‍പ്പെടെയുള്ള സംഭവത്തിലാണ് നടപടി. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വടക്കേ കൊവ്വലിലെ മുഷീദിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
അതേസമയം സംഘര്‍ഷ ത്തെ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സ ര്‍വകക്ഷി സമാധാനയോഗം അപലപിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാവശ്യപ്പെട്ട യോഗം, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു. സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രവണതയ്‌ക്കെതിരേ മുഖം നോക്കാതെ നടപടി വേണമെന്ന് വിവിധ കക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടു. പെരിയോത്ത്, നീലമ്പം, പേക്കടം, വെള്ളാപ്പ് ഭാഗങ്ങളില്‍ സമാധാന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
അസമയങ്ങളില്‍ ബൈക്കുകളില്‍ സംഘടിച്ച് യാത്ര ചെയ്യുന്നത് നിയന്ത്രിക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കി. യോഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായക്, നീലേശ്വരം സിഐ കെ ഐ പ്രേമചന്ദ്രന്‍, ചന്തേര എസ്‌ഐ രാജേഷ്, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളായ കെ കരുണാകരന്‍ മേസ്ത്രി, സത്താര്‍ വടക്കുമ്പാട്, അഡ്വ. കെ കെ രാജേന്ദ്രന്‍, എം രാമചന്ദ്രന്‍, മനോഹരന്‍ കൂവാരത്ത്, പി കുഞ്ഞമ്പു, ടി വി ഷിബിന്‍, ഇ വി ദാമോദരന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it