തൃക്കരിപ്പൂര്‍: തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണം ചൂടേറുമ്പോള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ അലയടിക്കുന്നതു കരിവെള്ളൂര്‍ രാജന്‍ എന്ന ശബ്ദവിസ്മയത്തിന്റെ അലയൊലികള്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മുഴുവന്‍ ജില്ലകളിലും രാജന്റെ ശബ്ദം മുഴങ്ങുന്നു

സ്വന്തം പ്രതിനിധി

തൃക്കരിപ്പൂര്‍: തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണം ചൂടേറുമ്പോള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ അലയടിക്കുന്നതു കരിവെള്ളൂര്‍ രാജന്‍ എന്ന ശബ്ദവിസ്മയത്തിന്റെ അലയൊലികള്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മുഴുവന്‍ ജില്ലകളിലും രാജന്റെ ശബ്ദം മുഴങ്ങുന്നു.
കഴിഞ്ഞ 30 വര്‍ഷമായി അനൗണ്‍സ്‌മെന്റ് രംഗത്ത് സജീവസാന്നിധ്യമാണ് രാജന്‍. സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നതുമുതല്‍ ഇദ്ദേഹത്തിന്റെ തൃക്കരിപ്പൂരിലെ മുറാദ് സ്റ്റുഡിയോയില്‍ തിരഞ്ഞെടുപ്പിന്റെ ആരവമാണ്. സിപിഐ അനുഭാവിയാണെങ്കിലും ശബ്ദത്തില്‍ രാജന് രാഷ്ട്രീയഭേദമില്ല. ഓടുന്ന വാഹനത്തില്‍ പ്രചാരണത്തിനു കര്‍ശന നിയന്ത്രണമുള്ളതിനാല്‍ കവലകള്‍ കേന്ദ്രീകരിച്ചുള്ള മൈക്ക് അനൗണ്‍സ്‌മെന്റ് മാത്രമാണ് ഇപ്പോള്‍ സാധിക്കുന്നത്. നേരത്തെ ഒരു വാര്‍ഡില്‍ ഒരു സ്ഥാനാര്‍ഥിക്കായിരുന്നു രാജന്‍ അനൗണ്‍സ്‌മെന്റ് സിഡി തയ്യാറാക്കിയിരുന്നത്. എന്നാല്‍ ഇപ്രാവശ്യം ഒരു വാര്‍ഡില്‍ ഒന്നിലേറെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി രാജന്റെ ശബ്ദത്തില്‍ സിഡി ഇറങ്ങിയിട്ടുണ്ട്. ഉറൂസ്, ഉല്‍സവങ്ങള്‍, മതപ്രഭാഷണം എന്നിവയ്ക്കുള്ള സിഡികളും ഇദ്ദേഹം തയ്യാറാക്കിക്കൊടുക്കുന്നുണ്ട്.
രണ്ടുവര്‍ഷം മുമ്പ് ഇറ്റലിയിലെ ഓണാഘോഷത്തിന് രാജന്റെ ശബ്ദമാണ് മുഴങ്ങിയത്. മുമ്പ് ബീഡിത്തൊഴിലാളിയായിരുന്നു. ഇപ്രാവശ്യം 200 ഓളം സിഡികളാണ് ഇദ്ദേഹത്തിന്റെ ശബ്ദത്തില്‍ തിരഞ്ഞെടുപ്പിനായി വിവിധ സ്ഥാനാര്‍ഥികള്‍ക്ക് റിക്കാര്‍ഡ് ചെയ്തു നല്‍കിയത്.
Next Story

RELATED STORIES

Share it