kasaragod local

തൃക്കരിപ്പൂര്‍ ടൗണിലെ അനധികൃത കമാനങ്ങളും കൊടിതോരണങ്ങളും നീക്കംചെയ്തു തുടങ്ങി

തൃക്കരിപ്പൂര്‍: ടൗണിലും പരിസരങ്ങളിലും വൈദ്യുതി തൂണുകള്‍ ഛായംതേച്ചും പാര്‍ട്ടി പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ചും ക്രമസമാധാനം വഷളാകുമെന്ന കാരണത്താല്‍ നീക്കം ചെയ്യണമെന്ന സര്‍വകക്ഷി യോഗതീരുമാനം നടപ്പാക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് പോലിസ് മായിച്ചുതുടങ്ങി. പേക്കടം, തൃക്കരിപ്പൂര്‍ ടൗണ്‍ എന്നിവിടങ്ങളിലെ പാര്‍ട്ടികളുടെ ഫഌക്‌സുകളും തോരണങ്ങളും വൈദ്യുതി തൂണുകളില്‍ ഛായംതേച്ച് പാര്‍ട്ടികളുടെ സമ്മേളന പ്രചാരണം നടത്തിയതാണ് പോലിസും വൈദ്യുതി വകുപ്പും ചേര്‍ന്ന് നീക്കം ചെയ്യുന്നത്. നേരത്തെ ചന്തേര പോലിസ് സ്‌റ്റേഷനില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പൊതുസ്ഥലങ്ങളിലെ ഫഌക്‌സുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സിപിഎം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ഒരു ഭാഗത്ത് വൈദ്യുതി പോസ്റ്ററുകളിലും മറ്റും ചുവന്ന ഛായംതേച്ചതോടെ മുസ്്‌ലിംലീഗ് സമ്മേളനത്തിന്റെ ഭാഗമായി മറ്റൊരു ഭാഗത്ത് ലീഗ് പ്രവര്‍ത്തകരും വൈദ്യുതി പോസ്റ്റുകളില്‍ പച്ചഛായം അടിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചിന് ഇത്തരം ഫഌക്‌സുകളും ബാനറുകളും ഛായങ്ങളും നീക്കണമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇതുണ്ടാവാത്തതിനെ തുടര്‍ന്നാണ് ഇന്നലെ പോലിസും വൈദ്യുതി വകുപ്പും നീക്കം ചെയ്യാന്‍ തുടങ്ങിയത്.  പഞ്ചായത്ത് പരിധിയിലുള്ള സ്ഥലങ്ങളില്‍ പൊതുപരിപാടികള്‍ നടത്തുമ്പോള്‍ സ്ഥാപിക്കുന്ന ബാനറുകളും ഫഌക്‌സുകളും കൊടിതോരണങ്ങളും തൊട്ടടുത്ത ദിവസം അതാത് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നീക്കംചെയ്യണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെടുന്നില്ല. ഇത് പ്രദേശത്ത്് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
Next Story

RELATED STORIES

Share it