Gulf

തൂത്തുക്കുടി പോലീസ് അതിക്രമം ഭരണകൂടങ്ങളുടെ ഫാസിസ്റ്റ് മനോഭാവം.

ഷാര്‍ജ: തൂത്തുക്കുടിയില്‍ സ്റ്റാര്‍ലെറ്റ്്് കോപ്പര്‍ പ്ലാന്റിനെതിരെ ഗ്രാമവാസികള്‍ നടത്തിയ സമരത്തിനെതിരെ പോലീസ് വെടിവെപ്പില്‍ 12 പേര്‍ക്ക് ജീവഹാനി സംഭവിക്കാനിടയായതില്‍ കേരളാ പ്രവാസി ഫോറം ഷാര്‍ജ സ്‌റ്റേറ്റ് കമ്മിറ്റി നടുക്കം രേഖപ്പെടുത്തി.
ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള ഭരണകൂടങ്ങളുടെ 'വേദാന്ത'പോലുള്ള കുത്തക മൂലധന ശക്തികളോടുള്ള ദാസ്യത്തിന്റെ പരിണിത ഫലമാണ് സമരത്തിന്റെ നൂറാം ദിവസമായ ഇന്ന് നടന്ന പ്രതിഷേധ പ്രകടനവും അതേ തുടര്‍ന്നുണ്ടായ പോലീസ് നടപടിയും. സമരം തുടങ്ങി നൂറ് ദിവസമായിട്ടും സമര രംഗത്തുള്ളവരെ തീര്‍ത്തും അവഗണിച്ചതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. കേവലം നഷ്ടപരിഹാരം നല്‍കി സംഭവം ഒതുക്കി തീര്‍ക്കാനാണോ സര്‍ക്കാര്‍ ശ്രമമെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. വെടിവെപ്പ് എത്രയും വേഗം ഒരു ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ടന്വേഷിക്കുകയും കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തി നിയമ നടപടികള്‍ സ്വീക രിക്കണമെന്നും യോഗം തമിഴ്‌നാട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it