Flash News

തൂത്തുക്കുടിയില്‍ ഭീതി ഒഴിയുന്നില്ല; കാരണം പറയാതെ പോലിസ് അറസ്റ്റ് ചെയ്തു കൊണ്ടുപോവുന്നു

തൂത്തുക്കുടിയില്‍ ഭീതി ഒഴിയുന്നില്ല; കാരണം പറയാതെ പോലിസ് അറസ്റ്റ് ചെയ്തു കൊണ്ടുപോവുന്നു
X
തൂത്തുക്കുടി: പോലിസ് വെടിവയ്പിനു ശേഷം 11 ദിവസമായിട്ടും തൂത്തുക്കുടിയില്‍ സംഘര്‍ഷാവസ്ഥ. വേദാന്ത കമ്പനിയുടെ കോപ്പര്‍ പ്ലാന്റ് പൂട്ടിയിട്ടും പ്രദേശവാസികളെ പോലിസ് വേട്ടയാടുകയാണ്. ഇടക്കിടെ പോലിസ് വരികയും ചിലരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയും ചെയ്യുന്നതായി നാട്ടുകാരെ ഉദ്ധരിച്ച് റ്യൂയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്ന് സംശയിക്കുന്നവരെയാണ് പോലിസ് ലക്ഷ്യമിടുന്നത്.കഴിഞ്ഞ നാലുദിവസത്തിനിടെ പോലിസ് നടത്തിയ തിരച്ചിലില്‍ 10 പേരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഏതുനിമിഷവും അറസ്റ്റുണ്ടാവുമെന്ന് ഭയന്നാണ് കഴിയുന്നതെന്ന് പ്രദേശവാസിയായ കാശിരാജന്‍ പറയുന്നു.



വേദാന്ത കമ്പനിയുടെ സ്റ്റെല്‍ലൈറ്റ് കോപ്പര്‍ പ്ലാന്റില്‍ നിന്നുള്ള മാലിന്യം മണ്ണും വായുവും വെള്ളവും മലിനപ്പെടുത്തുന്നുവെന്നതില്‍ പ്രതിഷേധിച്ച് തൂത്തുക്കുടി നിവാസികള്‍ നടത്തിയ സമാധാനപരമായ പ്രകടനത്തിനു നേരെ പോലിസ് നടത്തിയ വെടിവയ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടിരുന്നത്. തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പ്ലാന്റ് പൂട്ടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it