Flash News

തൂത്തുക്കുടിയില്‍ പോലിസ് വെടിവയ്ച്ചത് കൊല്ലാന്‍ തന്നെ: തെളിവ് പുറത്ത്

തൂത്തുക്കുടിയില്‍ പോലിസ് വെടിവയ്ച്ചത് കൊല്ലാന്‍ തന്നെ: തെളിവ് പുറത്ത്
X
തൂത്തുക്കുടി/ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വേദാന്ത സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായ പ്രക്ഷോഭത്തിനു നേര്‍ക്കുണ്ടായ പോലിസ് വെടിവയ്പ് പ്രതിഷേധക്കാരെ കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെ നടന്നതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.പോലിസ് വാഹനത്തിന്റെ മുകളില്‍ കയറി ഉന്നം പിടിക്കുന്നതും ദൃശ്യത്തിലുണ്ട്. വെടിവയ്പിന് മുന്‍പ് ജനകൂട്ടത്തിന് മുന്നറിയിപ്പ് നല്‍കുകയോ ആകാശത്തേക്ക് വെടിവയ്ക്കുകയോ ചെയ്യുന്നത് ഇതില്‍ കാണുന്നില്ല.സംഭവത്തില്‍ 11കാരിയടക്കം11 പേര്‍ കൊല്ലപ്പെട്ടു. 50ലധികം പേര്‍ക്കു പരിക്കേറ്റു.



പ്ലാന്റ് അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടുള്ള സമരത്തിന്റെ നൂറാം ദിവസമായ ഇന്നലെ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെയായിരുന്നു വെടിവയ്പ്.നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധക്കാര്‍ കലക്ടറേറ്റിലേക്ക് തള്ളിക്കയറിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് വെടിവയ്പില്‍ കലാശിച്ചത്. സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരില്‍ ഗ്ലസ്റ്റണ്‍, തമിഴരശ്, മണ്‍മുഖം, മണിരാജ്, ആന്റണി സെല്‍വരാജ്, രഞ്ജിത്ത് കുമാര്‍, സ്‌നൗലിന്‍, വിനീത എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it