Flash News

തൂത്തുക്കുടിയില്‍ പൊലീസ് ലക്ഷ്യമിട്ടത് സമരക്കാരെ ഇല്ലാതാക്കാന്‍, ദൃശ്യങ്ങള്‍ പുറത്ത്

തൂത്തുക്കുടിയില്‍ പൊലീസ് ലക്ഷ്യമിട്ടത് സമരക്കാരെ ഇല്ലാതാക്കാന്‍, ദൃശ്യങ്ങള്‍ പുറത്ത്
X


ചെന്നൈ:  തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് ചെമ്പു ശുദ്ധീകരണശാലയ്‌ക്കെതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കുനേരെ പൊലീസ് വെടിവച്ചത് കരുതിക്കൂട്ടിയാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. വാഹനത്തിനു മുകളില്‍ കയറിനിന്ന്, കൃത്യമായി ഉന്നംപിടിച്ച് പൊലീസ് വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെടിയുതിര്‍ക്കുമെന്ന മുന്നറിയിപ്പോ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയോ ചെയ്യുന്നില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ജനക്കൂട്ടത്തെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുയായിരുന്നില്ല വെടിവയ്പ്പിന്റെ ലക്ഷ്യമെന്ന ആരോപണം ഇതോടെ ശക്തമായി. ഇന്നലെ പ്രക്ഷോഭക്കാര്‍ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി ഉയര്‍ന്നു.നിരവധി പേര്‍ ഗുരുതരമായ പരിക്കുകളോടെ ചികില്‍സയിലാണ്. ്യന്തരമന്ത്രാലയം വിശദീകരണം തേടി.

Next Story

RELATED STORIES

Share it