Flash News

തൂത്തുക്കുടിയില്‍ നൂറോളം തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞു

തൂത്തുക്കുടിയില്‍ നൂറോളം തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞു
X
whales

തൂത്തുക്കുടി : തമിഴ് നാട്ടിലെ തൂത്തുക്കുടിയിലെ ഒരു ബീച്ചില്‍ നൂറോളം തിമിംഗലങ്ങള്‍ ജീവനോടെ കരയ്ക്കടിഞ്ഞു. മല്‍സ്യത്തൊഴിലാളികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവയെ കടലിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചുവരികയാണ്. എന്നാല്‍ കടലിലേക്കു തള്ളിയവ വീണ്ടും കരയിലേക്കു തന്നെ വന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. തൂത്തുക്കുടിയ്ക്കടുത്തുള്ള മണപ്പാട്, കല്ലമൊഴി എന്നീ തീരദേശഗ്രാമങ്ങളിലെ തീരത്താണ് ഇവ അടിഞ്ഞിട്ടുള്ളത്.ഇവയില്‍ പലതും പിന്നീട് ചത്തു.
പ്രദേശത്ത് ഇത്തരമൊരു സംഭവം ഇതാദ്യമാണെന്ന് അധികൃതര്‍ പറയുന്നു.സ്‌മോള്‍ഫിന്‍ വെയ്ല്‍ എന്ന ഇനത്തില്‍പ്പെട്ട തിമിംഗലങ്ങളാണ് ഇവിടെ അടിഞ്ഞിട്ടുള്ളത്.

[caption id="attachment_38591" align="alignnone" width="1024"] അമേരിക്കയിലെ കേപ് കോഡില്‍ 1902ല്‍ തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞപ്പോള്‍[/caption]

തിമിംഗലങ്ങളും ഡോള്‍ഫിനുകളുമുള്‍പ്പടെയുള്ള കടല്‍ സസ്തനികള്‍ ഇത്തരത്തില്‍ കൂട്ടത്തോടെ കരയ്ക്കടിയുന്നത് ലോകത്തിന്റെ പലഭാഗത്തും ഇതിനുമുന്‍പ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സെറ്റാസിയന്‍ സ്ട്രാന്‍ഡിങ് (Cetacean stranding)എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. അരിസ്റ്റോട്ടിലിന്റെ കാലത്ത് ഇത്തരമൊരു സംഭവം നടന്നിട്ടുള്ളതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പലതരത്തിലുള്ള മലിനീകരണവും കപ്പലില്‍ നിന്നും സൈനികോപകരണങ്ങളില്‍ നിന്നുള്ള തരംഗങ്ങളുമെല്ലാം ഇതിന് കാരണമാകാറുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കടലിലെ ആല്‍ഗകള്‍ പെട്ടെന്ന്് വര്‍ധിക്കുന്ന ആല്‍ഗല്‍ബ്ലൂം പ്രതിഭാസവും ഇതിന് കാരണമാകാറുണ്ട്. ആല്‍ഗകള്‍ കൂട്ടത്തോടെ വര്‍ധിക്കുമ്പോള്‍ ഓക്‌സിജന്‍ കിട്ടാതാവുന്നതും ആല്‍ഗകളിലെ വിഷം അകത്തുചെന്നും ഇത്തരമൊരു പ്രതിഭാസം സംഭവിക്കാം.
കരയ്ക്കടിയുന്ന തിമിംഗലങ്ങളെ ഏറെപ്രയാസപ്പെട്ട്്് കടലിലേക്കു തന്നെ തിരിച്ചയക്കുകയാണ് പതിവ്.
Next Story

RELATED STORIES

Share it