Flash News

തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചൂപൂട്ടാന്‍ ഉത്തരവ്

തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചൂപൂട്ടാന്‍ ഉത്തരവ്
X


ചെന്നൈ: തൂത്തുക്കുടിയിലെ വിവാദമായ സ്റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണ ഫാക്ടറി അടച്ചൂപൂട്ടാന്‍ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ(ടിഎന്‍പിസിബി) ഉത്തരവ്. ഇന്ന് രാവിലെ കമ്പനിയിലേക്കുള്ള വൈദ്യുതി വിഛേദിക്കുകയും ചെയ്തു. ബുധനാഴ്ചയാണ് ടിഎന്‍പിസിബി ചെയര്‍മാന്‍ പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. ഇന്ന് രാവിലെ 5.15നാണ് ഫാക്ടറിയിലേക്കുള്ള വൈദ്യുതി വിഛേദിച്ചത്.

മെയ് 18, 19 തിയ്യതികളില്‍ നടത്തിയ പരിശോധനയില്‍ ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കണ്ടെത്തിയതായി ടിഎന്‍പിസിബിയുടെ ഉത്തരവില്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് ജോയിന്റ് ചീഫ് എന്‍വയേണ്‍മെന്റല്‍ എന്‍ജിനീയര്‍ വൈദ്യുതി വിഛേദിക്കാന്‍ ഉത്തരവിട്ടത്. ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ പ്ലാന്റിന്റെ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ ബോര്‍ഡ് തള്ളിയിരുന്നു. എന്നാല്‍, പ്ലാന്റ് തുടര്‍ന്നും പ്രവര്‍ത്തിക്കുകയായിരുന്നു.

പ്ലാന്റിനെതിരേ പ്രക്ഷോഭം നടത്തിയവര്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പ്പില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. വേദാന്ത ലിമിറ്റഡിന്റെ സ്റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണ ശാലയില്‍ നിന്നുള്ള മലിനീകരണം കാരണം ജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് ജനം പ്രതിഷേധവുമായി രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it