thrissur local

തൂത്തുക്കുടിയിലെ തൊഴിലാളികളുടെ കൂട്ടകുരുതി: തൃശൂരില്‍ പ്രകടനം നടത്തി

തൃശൂര്‍: നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും ഉറ്റചങ്ങാതിയായ വേതാന്ത ഗ്രൂപ്പിന്റെ അനില്‍ അഗര്‍വാളിനു വേണ്ടി തമിഴ്‌നാട് സര്‍ക്കാര്‍ തൊഴിലാളികളെ കൊന്നൊടുക്കുകയാണെന്ന് എഐവൈഎഫ് സംസ്ഥാന വൈസ്.പ്രസിഡന്റ് കെ പി സന്ദീപ് പറഞ്ഞു.
തൃശൂരില്‍ എഐവൈഎഫ് - എഐഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനപരമായി സംഘടിപ്പിച്ച തൊഴിലാളി സമരത്തിനു നേരെയാണ് പോലിസ് അകാരണമായി വെടിയുതിര്‍ത്തത്. തൊഴിലാളികളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിഷേധ നിലപാടിന്റെ പ്രതിഫലമാണ് തമിഴ്‌നാടിന്റെ നടന്ന വെടിവെപ്പ് സൂചിപ്പിക്കുന്നത്. മണ്ണും, മല നിരകള്‍, പ്രകൃതി സമ്പത്തും കൊള്ളയടിച്ചു ലാഭം കൊയ്യുന്ന വേതാന്ത ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് ഭീഷണിയായി മാറികഴിഞ്ഞ സാഹചര്യത്തില്‍ ഈ കോര്‍പ്പറേറ്റ് ഭീമനെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും എഐവൈഎഫ് സംസ്ഥാന വൈസ്.പ്രസിഡന്റ് സന്ദീപ് ആവശ്യപ്പെട്ടു.
എഐവൈഎഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍, എഐഎസ്എഫ് സംസ്ഥാന ജോ.സെക്രട്ടറി ബി ജി വിഷ്ണു, എഐഎസ്എഫ് ജില്ലാ സെക്രട്ടറി സുബിന്‍ നാസര്‍, എഐവൈഎഫ് നേതാക്കളായ പ്രസാദ് പറേരി, വി കെ അനീഷ്, നവ്യ തമ്പി പ്രസംഗിച്ചു.
തൃശൂര്‍: രൂക്ഷമായ മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണശാല പൂട്ടണമെന്ന് ആവശ്യപ്പെട്ട് തൂത്തുക്കുടിയില്‍ സമരം നടത്തിയ തദ്ദേശീയര്‍ക്ക് നേരെ വെടിയുതിര്‍ത്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് തൃശൂര്‍ മനുഷ്യാവകാശ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി.
സാഹിത്യ അക്കാദമി പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറോളംപേര്‍ പങ്കെടുത്തു. തുടര്‍ന്ന് കോര്‍പ്പറേഷന്‍ പരിസരത്ത് നടന്ന പൊതുയോഗത്തില്‍ ടി കെ വാസു അദ്ധ്യക്ഷനായി. കെ. ശിവരാമന്‍, പ്രഫ. കുസുമം ജോസഫ്, പി.ജെ. മോന്‍സി, ഷാജഹാന്‍, പി.എന്‍. സുരന്‍, ഡോ. ബാബു, അഥീന സുന്ദര്‍, ടി.കെ. നവീനചന്ദ്രന്‍, രാജേഷ് അപ്പാട്ട്, എന്‍.ഡി. വേണു, ശരത് ചേലൂര്‍, ജയപ്രകാശ് ഒളരി സംസാരിച്ചു.
Next Story

RELATED STORIES

Share it