Flash News

തൂത്തുകുടി ഒരു ദുരന്തത്തിന് വേദിയാകുമെന്ന് വേദാന്ത

തൂത്തുകുടി ഒരു ദുരന്തത്തിന് വേദിയാകുമെന്ന് വേദാന്ത
X


തൂത്തുകുടി: തൂത്തുകുടിയില്‍ സര്‍ക്കാര്‍ മുദ്രവെച്ച കോപ്പര്‍ സ്‌റ്റെര്‍ലൈറ്റ് കമ്പനിയില്‍ കുറഞ്ഞത് എട്ട് ടാങ്ക് സള്‍ഫ്്യൂറിക് ആസിഡ് എങ്കിലും കെട്ടികിടക്കുന്നതായും,ഇത് വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും മുന്നറിയിപ്പുമായികമ്പനിയുടമകളായ വേദാന്ത രംഗത്ത്.കഴിഞ്ഞ ശനിയാഴ്ച്ച തൂത്തുകുടി ജില്ലാകളക്ടര്‍ സന്ദീപ് നന്ദുരി പ്ലാന്റ് സന്ദര്‍ശിച്ചപ്പോള്‍ കണ്ടെത്തിയ സള്‍ഫ്യൂരിക് ആസിഡിന്റെ ചോര്‍ച്ച ആസൂത്രിതമാകാമെന്നും, പ്ലാന്റിന് നല്‍കി വരുന്ന സുരക്ഷ കുറവാണെന്നും കമ്പനി ആരോപിക്കുന്നു.
അതേസമയം തന്നെ വൈദ്യുതി പുനസ്ഥാപിക്കണമെന്നാവശ്യപെട്ട് വേദാന്ത മദ്രാസ് ഹൈകേടതിയിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. എത്രയും പെട്ടത് വൈദ്യുതി പുനസ്ഥാപിച്ചാല്‍ മാത്രമെ അഗ്നിബാധയ്ക്ക് സാധ്യതയുള്ള മറ്റ് അസംസ്‌കൃത വസ്തുക്കളും ഇവിടെ നിന്ന് മാറ്റാന്‍ സാധിക്കുകയുള്ളു എന്നാണ് കമ്പനി പറയുന്നത്.പ്ലാന്റിലെ ആസിഡ് ടാങ്കുകളുടെ തുടര്‍ച്ചയായ നരീക്ഷണം അത്യാവശ്യമാണെന്നും ഇത് വെള്ളവുമായി ഏതെങ്കിലും കലരാന്‍ ഇടയായാല്‍ മാരകമായ രാസപ്രവര്‍ത്തനങ്ങള്‍ക്കും പൊട്ടിതെറിക്കും വഴിവെക്കുമെന്ന് സ്റ്റര്‍ലൈറ്റ് ജനറല്‍ മാനേജര്‍ എ സത്യപ്രിയ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്.


തികച്ചും അശാസ്ത്രിയമായ സര്‍ക്കാര്‍ ഇടപെടല്‍ വേദാന്തയ്ക്ക് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനുള്ള വഴിയൊരുക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ നേരത്തെ ആരോപിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നതും അതിലേക്ക് തന്നെയാണ്. അടിയന്തിര അടച്ചുപൂട്ടല്‍ തൊഴിലാളികള്‍ക്കും പാരിസ്ഥിതിതിക്കും ഭീഷണി സൃഷ്ടിക്കുന്നുവെന്നും, അപകടസാധ്യതയുള്ള രാസവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ പ്ലാന്റ് കോംപ്ലക്‌സില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് ഇപ്പോള്‍ വേദാന്ത അവകാശപ്പെടുന്നത്.മെയ് അവസാനത്തോടെ 100 ദിവസമായി പ്ലാന്റിനെതിരെ സമരം ചെയ്യുകയായിരുന്ന ജനങ്ങള്‍ക്ക് നേരെ പോലീസ് വെടിവെയ്ക്കുകയും ഇത് 13 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് തൂത്തൂകുടി വേദാന്ദ ഗ്രൂപ്പിന്റെ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് പൂര്‍ണമായും അടച്ചുപൂട്ടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് ഉത്തരവിട്ടത്. നേരത്തെ പ്ലാന്റ് അടച്ചുപൂട്ടാന്‍ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പ്ലാന്റിലേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു
Next Story

RELATED STORIES

Share it