kozhikode local

തൂണേരി; ഭരണം തിരിച്ചുപിടിക്കാനുള്ള എല്‍ഡിഎഫ് ശ്രമത്തിന് സിപിഐ തടസ്സം

നാദാപുരം: ഭരണം പിടിച്ചെടുത്ത യുഡിഎഫിനെ പാഠംപഠിപ്പിക്കാനുള്ള തൂണേരിയിലെ എല്‍ഡിഎഫ് മോഹത്തിന് സിപിഐയിലെ പടലപ്പിണക്കം തടസ്സം.
സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി പാര്‍ട്ടികളിലുണ്ടായ ഗ്രൂപ്പ് തര്‍ക്കം ലീഗ് സ്ഥാനാര്‍ഥിയെ സഹായിക്കുന്നതിലെത്തിയിരിക്കുകയാണ്. ഏഴാം വാര്‍ഡില്‍ സിപിഐ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി ഒരു വിഭാഗത്തിന് അനഭിമതനായിരിക്കയാണ്.
മുതിര്‍ന്ന നേതാവിനെ ഒഴിവാക്കി പാര്‍ട്ടി പ്രവര്‍ത്തകയല്ലാത്ത ഒരാളെ സ്ഥാനാര്‍ഥിയാക്കിയെന്നാണ് ആരോപണം. തര്‍ക്കം രൂക്ഷമായതോടെ വിമതപക്ഷം ലീഗ് സ്ഥാനാര്‍ഥിക്ക് വോട്ടുപിടിക്കാനായി രംഗത്തുവന്നിരിക്കയാണ്.
പതിനൊന്നാം വാര്‍ഡില്‍ സിപിഎം തിരഞ്ഞെടുത്ത സ്ഥാനാര്‍ഥിയെ ച്ചൊല്ലി പാര്‍ട്ടിയിലും മുന്നണിയിലും അടക്കംപറച്ചില്‍ തുടങ്ങിയിട്ടുണ്ട്. തൂണേരി വെള്ളൂരില്‍ രക്തസാക്ഷി ഷിബുവിന്റെ പിതാവിനെ സഹതാപതരംഗം പ്രതീക്ഷിച്ചാണ് സ്ഥാനാര്‍ഥിയാക്കിയതെങ്കിലും സിപിഎം ഏരിയാ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്തംഗവുമായ മുതിര്‍ന്ന നേതാവിനെ ഒഴിവാക്കിയത് അസ്വാരസ്യത്തിനിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it