palakkad local

തൂണുകള്‍ 59, എല്‍ഇഡി 118; എന്നിട്ടും സ്റ്റേഡിയം ബൈപാസില്‍ ഇരുട്ട് മാത്രം

പാലക്കാട്: നഗരത്തിലെ പ്രധാന ബൈപാസ് റോഡിന് ധീരജവാന്റെ നാമകരണം ചെയ്തിട്ടുണ്ടെങ്കിലും സന്ധ്യമയങ്ങിയാല്‍ അന്ധകാരം മാത്രമാണ് വിധി. സ്റ്റേഡിയം സ്റ്റാന്റിനെയും ഐഎംഎ ജങ്ഷനെയും ബന്ധിപ്പിക്കുന്ന സ്റ്റേഡിയം ബൈപാസിനാണ് കാലങ്ങളായി ഇരുട്ടില്‍ നിന്ന് മോചനമില്ലാത്തത്.
അടുത്തകാലത്തായി ബൈപാസില്‍ 59 തൂണുകളിലായി 118 എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവ കത്താത്തതാണ് ബൈപാസിന്റെ ഇരുട്ടിന് കാരണം. സ്വകാര്യ പരസ്യ ഏജന്‍സി പരസ്യത്തിലൂടെ ലാഭം പ്രതീക്ഷിച്ചാണ് സ്റ്റേഡിയം ബൈപാസിലെ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ കരാരെടുത്തത്.
എന്നാല്‍ തെരുവു വിളക്കുകള്‍ സ്ഥാപിച്ചതോടെ പരസ്യ കമ്പനി വെട്ടിലായി. കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ തൂണുകളിലെ ബള്‍ബുകള്‍ കത്തിക്കാനോ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാനോ പറ്റാത്ത സ്ഥിതിയാണ്. നേരത്തെ ഉണ്ടായിരുന്ന ചില മെര്‍ക്കുറി ലാമ്പുകള്‍ മിക്കവാറും മിഴിയടക്കുന്ന സ്ഥിതിയാണ്.  സന്ധ്യ മയങ്ങുന്നതോടെ ഇവിടെ മദ്യപാനവും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും പതിവാണ്. അമൃത് പദ്ധതിയുള്‍പ്പെടുത്തിയാണ് ബൈപാസില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചതെന്നു പറയുമ്പോഴും ഉടമസ്ഥാവകാശവവുമായി പരസ്യ കമ്പനി കോടതി കയറിയിരിക്കുകയാണ്. ബൈപാസിലെ തെരുവുവിളക്കുകള്‍ കത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ജനകീയാവശ്യം ശക്തമാവുകയാണ്.
Next Story

RELATED STORIES

Share it