Kollam Local

തൂക്കുപാലത്തില്‍ നിന്നും ചാടിയ യുവാവിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കി

പുനലൂര്‍:തൂക്കുപാലത്തില്‍ നിന്നും കല്ലടയാറ്റിലേക്ക് ചാടിയ യുവാവിനെ അറസ്റ്റ് ചെയ്യാനുള്ള പോലിസിന്റെ ശ്രമം വാക്കേറ്റത്തില്‍ കലാശിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

തൂക്കുപാലം നവീകരണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിനാല്‍ പരിസരങ്ങളിലും തൂക്കു പാലത്തിലും വന്‍ ജനാവലിയായിരുന്നു. ഇവര്‍ നോക്കി നില്‍ക്കെയാണ് യുവാവ് കല്ലടയാട്ടിലെക്ക് ചാടിയത്. സംഭവമറിഞ്ഞയുടനെ പോലിസും അഗ്‌നിശമന സേനയും സ്ഥലത്തെത്തുകയും ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു .
എന്നാല്‍ നീന്തലറിയാവുന്ന ഇയാള്‍ കയറി വരാന്‍ വിസമ്മതിച്ചു. ഒടുവില്‍ നീന്തലറിയാവുന്ന ഒരാളുടെ സഹായത്തോടെ ഇയാളെ കരകയറ്റുകയായിരുന്നു. തൂക്കുപാലത്തില്‍ നിന്നും കല്ലടയാറ്റില്‍ ചാടിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തതോടെ പ്രശനങ്ങള്‍ക്ക് തുടക്കമായി. ഇയാളെ സറ്റേഷനിലേക്ക് കൊണ്ടു പോകാനായി ആട്ടോറിക്ഷയില്‍ കയറ്റുന്നതിനിടെ ഹോം ഗാര്‍ഡിലൊരാള്‍ അസഭ്യം വിളിക്കുകയും മര്‍ദ്ദിക്കുവാന്‍ ശ്രമിക്കുകയും ചെയ്‌തെന്നരോപിച്ചു ജനങ്ങളില്‍ ചിലര്‍ പോലീസിനു നേരെ തിരിഞ്ഞു.ഇതാണ് നേരിയ വാക്കേറ്റത്തിനും കാരണമായത്. ഈ നേരമത്രയും കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഗതാഗതം മുടങ്ങി. ഏറെ നേരം പണിപ്പെട്ടാണ് പോലിസ് ഗതാഗതം പുനസ്ഥാപിച്ചത്.
Next Story

RELATED STORIES

Share it