Alappuzha local

തൂക്കുപാലം തുരുമ്പെടുത്ത് നശിക്കുന്നു



ഹരിപ്പാട്: നാട്ടുകാരുടെ യാത്രാ ദുരിതത്തിന് അറുതി വരുത്താന്‍ പല്ലന ആറിന് കുറുകെ കോടികള്‍ മുടക്കി നിര്‍മിച്ച തൂക്കുപാലം തുരുമ്പെടുത്ത് നശിച്ചു. പാലത്തിന്റെ ചെറിയൊരു ഭാഗം ദ്രവിച്ച് ഇളകി ആറ്റില്‍ വീണു. പല്ലന കുമാര കോടി പാലം വരുന്നതിന് മുമ്പ് അവിടേക്ക് അനുവദിച്ച തൂക്കുപാലം പിന്നീട് കെവി ജെട്ടിയിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഒന്നേകാല്‍ കോടി രൂപ മുടക്കി നിര്‍മിച്ച പാലം ഇപ്പോള്‍ പൂര്‍ണമായും തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്. 73 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയിലും നിര്‍മിച്ച പാലത്തിന്റെ ഭാഗങ്ങള്‍ തുരുമ്പെടുത്ത് ഏത് നിമിഷവും ആറ്റിലേക്ക് വീഴുമെന്ന അവസ്ഥയിലാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ദിവസേന നൂറ് കണക്കിനാളുകള്‍ പാലത്തിലൂടെ യാത്ര ചെയ്യുന്നുണ്ട്. റവന്യു ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരം 2014ലാണ് പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത്. വന്‍ അപകടങ്ങള്‍ ഉണ്ടാവുന്നതിന് മുമ്പ് അധികാരികള്‍ ഇടപെട്ട് പാലത്തിന്റെ നവീകരണത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it