Flash News

തൂക്കുകയര്‍ ഒഴിവാക്കിക്കൂടേ? സുപ്രിംകോടതി



ന്യൂഡല്‍ഹി:  തടവുപുള്ളികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കുകയര്‍ ഒഴിവാക്കി മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിച്ചുകൂടേയെന്ന് സുപ്രിംകോടതി.  വധശിക്ഷ വിധിക്കപ്പെട്ട തടവുകാര്‍ക്ക്  വേദനയില്ലാതെ സമാധാനത്തോടെയും മാന്യതയോടെയും  മരിക്കാന്‍ അവകാശമുണ്ട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. തൂക്കിക്കൊല വേദനാ രഹിതമാക്കണമെന്ന ഹരജി പരിഗണിക്കവേയായിരുന്നു കോടതി നിരീക്ഷണം.അധുനികമായ മരണശിക്ഷ നടപ്പാക്കുന്നതിനായുള്ള നിയമനിര്‍മാണങ്ങളെക്കുറിച്ച് ഭരണകര്‍ത്താക്കള്‍ ചിന്തിക്കണം ഇപ്പോള്‍ നിലവിലുള്ളത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള നടപടിയാണെന്നും കോടതി പറഞ്ഞു. ഇന്ത്യന്‍ നിയമപ്രകാരം വധശിക്ഷയെന്നാല്‍ തൂക്കിലേറ്റുകയെന്നാണ്. എന്നാല്‍, ഭരണഘടനാ ഭേദഗതി വഴി പുതിയ കാലത്തിനനുസരിച്ച്  മാറ്റം വരുത്തേണ്ടതുണ്ട്. ഭരണഘടന പൗരന് അനുവദിക്കുന്ന മൗലികാവകാശങ്ങളില്‍ മാന്യതയോടെ മരിക്കാനുള്ള അവകാശവും നല്‍കുന്നുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട തടവുകാരുടെ പീഡനങ്ങള്‍ കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി അഭിഭാഷകനായ ഋഷി മല്‍ഹോത്ര സമര്‍പ്പിച്ച റിട്ട് ഹരജി പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. തുക്കുകയറില്‍ തന്റെ ജീവന്‍ അവസാനിക്കുന്നതിലുടെ വ്യക്തിക്ക് അദ്ദേഹത്തിന്റെ് അന്തസ്സ് നശിക്കുകയാണെന്നും ഹരജി അരോപിക്കുന്നു.എന്നാല്‍, യുഎസില്‍ നിലവിലുള്ള ഇന്‍ജക്ഷന്‍ നല്‍കിയുള്ള വധിശിക്ഷ നടപ്പാക്കുമ്പോള്‍ 45 മിനിറ്റിലധികം സമയമെടുക്കുമെന്ന് ഹരജി പരിഗണിച്ച ബെഞ്ചിലെ ജസ്റ്റിസുമാരിലൊരാളായ ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it