Flash News

തുവരപരിപ്പ് പ്രതിസന്ധി : മന്ത്രിമാരെ തിരിച്ചുവിളിക്കണമെന്ന് പൃഥിരാജ് ചവാന്‍



മുംബൈ: വിദേശ സന്ദര്‍ശനത്തിനു പോയ രണ്ട് മഹാരാഷ്ട്ര മന്ത്രിമാരെ ഉടന്‍ തിരിച്ചു വിളിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൃഥിരാജ് ചവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചു. തുവര പരിപ്പ് സംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ വന്‍ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നിയമസഭാ പ്രതിനിധി സംഘത്തിലെ അംഗങ്ങളായി ആസ്‌ത്രേലിയ, സിംഗപ്പൂര്‍, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിവരികയാണ് കൃഷിമന്ത്രി പാബുരംഗ് ഫണ്ട്കറും ഭക്ഷ്യ പൊതുവിതരണ മന്ത്രി ഗിരീഷ് ബപതും. തൂവരപരിപ്പിന്റെ ഉല്‍പാദനം വര്‍ധിച്ചതിനാല്‍ മഹാരാഷ്ട്രയില്‍ അതിന്റെ വിലയിടിഞ്ഞു. പയറുവര്‍ഗ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരം സമൃദ്ധമായ വിളവുമായെത്തിയ കര്‍ഷകരില്‍ നിന്ന് സര്‍ക്കാരിന് ഫലപ്രദമായ രീതിയില്‍ സംഭരണം സാധ്യമായില്ല.  പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രിയോട് രണ്ട് മന്ത്രിമാരെയും തിരിച്ചു വിളിക്കാന്‍ ആവശ്യപ്പെടണമെന്നും ചവാന്‍  മോദിയോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it