thiruvananthapuram local

തുള്ളല്‍വേദിയില്‍ ചിരിയുടെ തിളക്കം

തിരുവനന്തപുരം: ചിരിയുടെ ശരങ്ങളായി കുഞ്ചന്‍ നമ്പ്യാര്‍ എയ്തുവിട്ട തുള്ളലിന്റെ ആധുനികവേദിയില്‍ കേരളത്തിന്റെ കലാകൗമാരം തിളങ്ങി. സമ്മാനങ്ങള്‍ക്കപ്പുറം ഗ്രേസ് മാര്‍ക്കിനുവേണ്ടി കുട്ടികളെ അറിയാത്ത കലാരൂപം വേഷം കെട്ടിയാടാന്‍ നിര്‍ബന്ധിക്കുന്ന രക്ഷിതാക്കളുള്ള കേരളത്തില്‍ തുള്ളലിന് പ്രാധാന്യം നഷ്ടപ്പെട്ടിട്ടില്ലെന്നതിന് ഇത് സാക്ഷ്യപത്രവുമായി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ ഓട്ടന്‍തുള്ളലില്‍ പങ്കെടുത്ത 14 പേരില്‍ 14 പേരും എ ഗ്രേഡ് നേടി.
ആണ്‍കുട്ടികളില്‍ തൃശൂര്‍ അവിട്ടത്തൂര്‍ എല്‍ബിഎം എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ആനന്ദ് വര്‍മ ഒന്നാം സ്ഥാനം നേടി. കലാമണ്ഡലം ശ്രീജാ വിശ്വമാണ് രണ്ടാം ക്ലാസ് മുതല്‍ തുള്ളല്‍ പരിശീലിക്കുന്ന ആനന്ദിന്റെ ഗുരു. അവിട്ടത്തൂര്‍ കൊട്ടാരത്തില്‍ മഠം രാജേന്ദ്ര വര്‍മ-അംബികാ വര്‍മ ദമ്പതികളുടെ മകനായ ആനന്ദ് ഗോവര്‍ധന ചരിതമാണ് വേദിയില്‍ അവതരിപ്പിച്ചത്.
Next Story

RELATED STORIES

Share it