തുല്യനീതിയില്ലാതെ സോഷ്യലിസംഉണ്ടാവില്ല: ബാലചന്ദ്രന്‍ ചുള്ളിക്കാട്

തൃശൂര്‍: തുല്യനീതിയില്ലാതെ സോഷ്യലിസമോ മതേതരത്വമോ ഉണ്ടാവില്ലെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഇന്ത്യന്‍ ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുള്ള അതിപ്രധാനമായ വാക്കാണ് തുല്യനീതിയെന്നത്. അതുള്ളപ്പോള്‍ സോഷ്യലിസം, മതേതരത്വം തുടങ്ങിയ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കേണ്ട ആവശ്യമേയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോല്‍സവത്തിന്റെ ഭാഗമായി നടത്തിയ “കബീര്‍: ഭക്തിയും വിഭക്തിയും പൗരോഹിത്യവും’’സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭരണഘടനയ്ക്കു തന്നെ അടിസ്ഥാനമായത് ഭക്തിപ്രസ്ഥാനം മുതല്‍ ചട്ടമ്പിസ്വാമികള്‍ വരെയുള്ളവരുടെ മനുഷ്യരെ തുല്യരായി കാണുന്ന മാനവിക ദര്‍ശനമാണ്. രാമനും റഹീമും ഒന്നാണെന്നു പറഞ്ഞത് ഭക്തിപ്രസ്ഥാനത്തിലെ ആചാര്യന്മാരില്‍ പ്രമുഖനായ കബീറാണ്. മനുഷ്യമനസ്സുകളെ അകറ്റുകയും ഭിന്നിപ്പിക്കുകയുമാണ് ഭരണാധികാരികള്‍ എപ്പോഴും ചെയ്യുന്നതെന്നും അദ്ദേഹം പഞ്ഞു.കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയംഗം ഇ പി രാജഗോപാലന്‍ അധ്യക്ഷനായി. കവി ആലങ്കോട് ലീലാകൃഷ്ണന്‍, പി ബാലചന്ദ്രന്‍, വി ജി ഗോപാലകൃഷ്ണന്‍, സോബിന്‍ മഴവീട്, വി എന്‍ അശോകന്‍, അനില്‍ മാരാത്ത് സംസാരിച്ചു. കെ എസ് ശ്രുതി എഡിറ്റ് ചെയ്ത ഓണ്‍ എയര്‍’എന്ന ഗ്രന്ഥം പൗര്‍ണമി ശൈലേഷിനു നല്‍കി ടി ടി പ്രഭാകരന്‍ പ്രകാശനം ചെയ്തു.
Next Story

RELATED STORIES

Share it