kozhikode local

തുല്യനീതിക്കായി ജനാധിപത്യത്തിന് കരുത്തുപകരണം: റോയ് അറക്കല്‍

കോഴിക്കോട്: വര്‍ഗീയ ഫാഷിസ്റ്റുകള്‍ രാജ്യത്തെ ഏകാധിപത്യത്തിലേക് നയിക്കുന്ന പുതിയ കാലത്തു തുല്യ നീതിയും തുല്യ അവകാശങ്ങളും നേടിയെടുക്കാന്‍ സാമൂഹിക ജനാധിപത്യത്തിന് ശക്തമായ പിന്തുണ നല്‍കാന്‍ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും രംഗത്തു വരണമെന്ന്എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍.
കോഴിക്കോട് നോര്‍ത്ത് മണ്ഡലം പ്രതിനിധി സഭ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഖയ്യൂം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ മൂന്ന് വര്‍ഷത്തെ റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി മുഖ്യാതിഥിയായിരുന്നു.
ജില്ലാ കമ്മിറ്റി അംഗം റസാഖ് മാക്കൂല്‍ സോഷ്യല്‍ ഡെമോക്രസി വിഷയത്തില്‍ ക്ലാസ് എടുത്തു. പുതിയ മണ്ഡലം ഭാരവാഹികളായി കെ ഷമീര്‍- പ്രസിഡന്റ്, അബ്ദുല്‍ ഖയ്യും -വൈസ് പ്രസിഡന്റ്, സഹദ് മായനാട് -സെക്രട്ടറി, ജുഗല്‍ പ്രകാശ് -ജോയിന്റ് സെക്രട്ടറി, എന്‍ പി റിയാസ് -ഖജാഞ്ചി എന്നിവരെയും കമ്മിറ്റി അംഗങ്ങളായി അബ്ദുല്‍ ഗഫൂര്‍, എ ടി  ഷബീറലി എന്നിവരെയും തിരഞ്ഞടുത്തു. ജില്ലാ ഖജാഞ്ചി മുസ്തഫ പാലേരി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Next Story

RELATED STORIES

Share it