Alappuzha local

തുറവൂരില്‍ കണിച്ചുകുളങ്ങര മോഡല്‍ കൊലപാതകം: അപകടം കൊലപാതകമായി മാറി

പട്ടണക്കാട്: ലോറിയിടിച്ച് ബൈക്ക് യാത്രികരായ പെയ്ന്റിങ് തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം വിവാദമായ കണിച്ചുകുളങ്ങര കൊലപാകത്തിനോട് സമാനമുള്ളത്. രണ്ടു സംഭവങ്ങളിലും അപകടമെന്ന് വരുത്തി തീര്‍ക്കാനായി കൊലയാളികള്‍ ലോറിയിടിപ്പിച്ചാണ് കൊലപാതകം നടത്തിയത്.
പട്ടണക്കാട് പഞ്ചായത്ത് അന്ധകാരനഴി സ്വദേശികളായ കാട്ടുങ്കല്‍ത്തൈയില്‍ വീട്ടില്‍ യോഹന്നാന്റെ മകന്‍ ഷിജിന്‍ എന്നു വിളിക്കുന്ന ജോണ്‍സണ്‍(36), കളത്തില്‍ വീട്ടില്‍ സൈറസിന്റെ മകന്‍ ജസ്റ്റിന്‍ (സുബിന്‍- 32) എന്നിവരാണ് കൊല്ലപ്പെട്ടത്. മുന്‍വൈരാഗ്യമാണ് കൊലപാകത്തില്‍ കലാശിച്ചത്. കണിച്ചുകുളങ്ങരയില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ ഒറ്റമശേരിയിലാണ് സംഭവം നടക്കുന്നത്.
ഒരാഴ്ചയായി ജോണ്‍സണും സുബിനും തൈക്കല്‍ ഭാഗത്തെ ഒരു വീട് നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ഇരുവരും ബൈക്കില്‍ മടങ്ങുമ്പോഴാണ് ലോറി ബൈക്കിലിടിപ്പിച്ച് കൊലപാതകം നടക്കുന്നത്. സംഭവ ദിവസം രാവിലെ മുതല്‍ ലോറിയുമായി ക്വട്ടേഷന്‍ സംഘം തൈക്കല്‍ ചന്തക്കടവിന് സമീപം കാത്തു നിന്നിരുന്നു. ഇടിച്ച ലോറി നിര്‍ത്താതെ പോയെങ്കിലും പോലിസും നാട്ടുകാരും ചേര്‍ന്ന് എട്ടുകിലോമീറ്ററോളം പിന്തുടര്‍ന്നുപിടികൂടി.
അപകടമുണ്ടാക്കിയ ലോറിയില്‍ അഞ്ചു പേരുണ്ടായിരുന്നതായും ചാവടി ഭാഗത്തു വച്ച് നാട്ടുകാര്‍ ലോറി തടഞ്ഞപ്പോള്‍ ഇവരെല്ലാം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെള്ളത്തില്‍ ചാടിയ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലിസിന് കൈമാറുകയായിരുന്നു. പിടിയിലായ ലോറി ഡ്രൈവര്‍ തുമ്പി ഷിബുവിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ലോറിയില്‍ പോള്‍സണും ഉണ്ടായിരുന്നെന്ന് അിറഞ്ഞതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയം ശക്തമായിരുന്നു.
പോലിസിന് മുന്നറിയിപ്പ് ലഭിച്ചു
ചേര്‍ത്തല: ബൈക്ക് യാത്രികരായ യുവാക്കളെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയവര്‍ പലപ്രാവശ്യം വധഭീഷണി നടത്തിയത് സംബന്ധിച്ച് ചേര്‍ത്തല ഡിവൈഎസ്പിക്ക് പി തിലോത്തമന്‍ എംഎല്‍എ നാല് ദിവസം മുമ്പേ രേഖാമൂലം മുന്നറിയിപ്പ് നല്‍കിയിരുന്നു. ആവശ്യമായ നടപടി സ്വീകരിക്കാതിരുന്നതാണ് ഇരട്ടകൊലപാതകത്തിന് ഇടയാക്കിയതെന്നും എംഎല്‍എ പറഞ്ഞു.
പട്ടണക്കാട് പഞ്ചായത്ത് നിവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശം സന്ദര്‍ശിച്ച എംഎല്‍എ നാട്ടുകാരില്‍ നിന്നു നിവേദനം വാങ്ങിയശേഷം എംഎല്‍എയുടെ ഔദ്യോഗിക കത്തും സഹിതമാണ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ഒമ്പതിന് നല്‍കിയ പരാതിയില്‍ അടിയന്തരമായ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it