thiruvananthapuram local

തുറമുഖ പാക്കേജ് നടപ്പാക്കിയില്ല ; വിഴിഞ്ഞം ഇടവക സമര മുഖത്തേക്ക്‌



വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടു നടപ്പിലാക്കിയ പാക്കേജുകളില്‍ തൊഴില്‍ നഷ്ടപ്പെട്ട  ഇടവകയിലെ മല്‍സ്യതൊഴിലാളികളെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഇടവകയുടെ നേതൃത്വത്തില്‍ മല്‍സ്യതൊഴിലാളികല്‍ സമരവുമായി രംഗത്തിറങ്ങുന്നു. കരമടി, കട്ടമരം, മോട്ടോര്‍യാന മല്‍സ്യതൊഴിലാളികള്‍, മല്‍സ്യകച്ചവടക്കാര്‍, ലേലക്കാര്‍ എന്നിവരുടെ നഷ്ടപരിഹാര പാക്കേജിന്റെ കാര്യത്തിലും പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യത്തിലും ബന്ധപ്പെട്ട അധികൃതര്‍ തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നുവെന്ന് ഇടവക അധികൃതര്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് തുറമുഖ നിര്‍മാണ പ്രവര്‍ത്തനം സ്തംഭിപ്പിച്ചുകൊണ്ടുള്ളതടക്കമുള്ള സമരം നടത്താന്‍ ഇന്നലെ വിഴിഞ്ഞം പാരിഷ് ഹാളില്‍ നടത്തിയ യോഗം തീരുമാനിച്ചു. യോഗം ഇടവക വികാരി റവ. ഫാ. വില്‍ഫ്രഡ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഈസാക്ക് ജോണ്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഹാര്‍ബര്‍ സമിതി അംഗങ്ങള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it