തുര്‍ക്കി സ്ഫോടനം; സുരക്ഷാ മേധാവികള്‍ക്ക് സസ്പെന്ഷന്
BY Rayees RKN14 Oct 2015 6:40 PM GMT
Rayees RKN14 Oct 2015 6:40 PM GMT
അങ്കറ: ശനിയാഴ്ച നൂറോളം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അങ്കറയിലെ പോലിസ്, രഹസ്യാന്വേഷണ മേധാവികളെ സസ്പെന്‍ഡ് ചെയ്തു. നടപടി അന്വേഷണത്തെ ത്വരിതപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തുര്‍ക്കി സൈന്യവും നിരോധിത സംഘടനയായ പികെകെ (കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി)യും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്ന സമാധാന റാലിക്കിടെയാണ് സ്ഫോടനമുണ്ടായത്. ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സൗലി നിനസ്തയോടൊപ്പം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് സ്ഫോടനസ്ഥലം സന്ദര്‍ശിച്ചു.
ഇവിടെ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടതായി ഉര്ദുഗാന് സമ്മതിച്ചു. ആധുനിക തുര്‍ക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് ശനിയാഴ്ച ഉണ്ടായത്. സംഭവത്തില്‍ സര്‍ക്കാരിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. സ്ഫോടനവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടു പേര് അറസ്റ്റിലായിട്ടുണ്ട്. സ്ഫോടനത്തിനു പിന്നില്‍ ഐഎസിനും കുര്‍ദ് അനുകൂല സംഘടനയായ പികെകെയ്ക്കും പങ്കുണ്ടെന്നു തുര്‍ക്കി പ്രധാനമന്ത്രി ആരോപിച്ചു. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്നു അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMT