തുര്‍ക്കി: പുതിയ ഭരണഘടനയില്‍ മതേതരത്വം നിലനിര്‍ത്തും

അങ്കാറ: തുര്‍ക്കിയിലെ പുതിയ ഭരണഘടനയില്‍ മതേതരത്വമെന്ന ആശയം നിലനിര്‍ത്തുമെന്ന് പ്രധാനമന്ത്രി അഹ്മദ് ദാവുദൊഗ്‌ലു. ഭരണഘടനയില്‍നിന്നു മതേതരത്വമെന്ന ആശയം എടുത്തുകളയണമെന്നും തുര്‍ക്കി ഒരു മുസ്‌ലിം രാഷ്ട്രമാണെന്നും പാര്‍ലമെന്റ് സ്പീക്കര്‍ ഇസ്മായീല്‍ കഹ്‌റാമന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. നാറ്റോ അംഗരാജ്യവും യൂറോപ്യന്‍ യൂനിയനില്‍ ചേരാന്‍ തയ്യാറെടുക്കുകയും ചെയ്യുന്ന തുര്‍ക്കി ഇസ്‌ലാമിക രാജ്യങ്ങളില്‍ മതേതര കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നതിന്റെ പേരില്‍ പ്രസിദ്ധമാണ്. പുതിയ ഭരണഘടന പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് കൂടുതല്‍ അധികാരം നല്‍കുന്നതായിരിക്കുമോ എന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ളില്‍ ഭയം നിലനില്‍ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it