തുര്‍ക്കി ജേണലിസ്റ്റിന്  യൂറോപ്യന്‍ പാര്‍ലമെന്റില്‍ വിലക്ക്

ബ്രസ്സല്‍സ്: തിരിച്ചറിയില്‍ കാര്‍ഡിന് ഫോട്ടോ എടുക്കാനായി ഹിജാബ് നീക്കണമെന്ന ആവശ്യം നിരസിച്ച തുര്‍ക്കി മാധ്യമപ്രവര്‍ത്തകയ്ക്ക് യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രവേശനം നിഷേധിച്ചു. തുര്‍ക്കിയിലെ അനദോലു ഏജന്‍സി റിപോര്‍ട്ടറെയാണ് റിസപ്ഷനില്‍ തടഞ്ഞത്. തുര്‍ക്കി മന്ത്രിയായ വോള്‍ക്കന്‍ ബോസ്‌കിറിനെ അനുഗമിച്ച് പാര്‍ലമെന്റില്‍ പ്രവേശിക്കാനുള്ള അനുമതി അവര്‍ക്കുണ്ടായിരുന്നു.
2014നു ശേഷം പല പ്രാവശ്യം യൂറോപ്യന്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ച അവര്‍ ആദ്യമായാണ് ഇങ്ങനൊരു അനുഭവം നേരിടുന്നതെന്ന് പറഞ്ഞു. സംഭവസ്ഥലത്തെ രംഗങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച തുര്‍ക്കി ന്യൂസ് ചാനലായ ടിആര്‍ടി ഹേബറിന്റെ കാമറാമാനെ സെക്യൂരിറ്റി ഓഫിസര്‍മാര്‍ പുറത്താക്കുകയും വീഡിയോ ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടു. അവസാനം മാധ്യമപ്രവര്‍ത്തകയെ അകത്തു കടത്തിക്കൊണ്ട് ഉത്തരവ് വന്നു.
Next Story

RELATED STORIES

Share it