Flash News

തുര്‍ക്കി ചാനല്‍ ജീവനക്കാര്‍ മ്യാന്‍മറില്‍ പോലിസ് കസ്റ്റഡിയില്‍



യംഗൂണ്‍: തുര്‍ക്കിയുടെ ഔദ്യോഗിക ടെലിവിഷന്‍ ടിആര്‍ടിയുടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മ്യാന്‍മര്‍. അനുമതിയില്ലാതെ ഡ്രോണുകള്‍ (ആളില്ലാ വിമാനങ്ങള്‍) കടത്തിവിട്ടെന്ന കേസിലാണ് തുര്‍കി റേഡിയോ ആന്റ് ടെലിവിഷന്‍ (ടിആര്‍ടി) പ്രതിനിധികള്‍ക്കും ഡ്രൈവര്‍ക്കുമെതിരേ കുറ്റം ചുമത്തുന്നതെന്ന് മ്യാന്‍മര്‍ പോലിസ് അറിയിച്ചു. ഇവരെ 15ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യാന്‍ കോടതിയുടെ അനുമതി തേടുമെന്നും പോലിസ് വ്യക്തമാക്കി.മാധ്യമപ്രവര്‍ത്തകരായ സിംഗപ്പൂര്‍ സ്വദേശി ലാഉ ഹോന്‍ മെങ്്, മലേസ്യ സ്വദേശി മോക് ചോയ് ലിന്‍ ദ്വിഭാഷിയായ ഓങ് നയിങ് സോ, ഡ്രൈവര്‍ എന്നിവരെ വെള്ളിയാഴ്ച പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. മ്യാന്‍മര്‍ തലസ്ഥാനം നേപിഡോവില്‍ പാര്‍ലമെന്റ് പരിസരത്ത് ഡ്രോണ്‍ പറത്തിയതിനെത്തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. റോഹിന്‍ഗ്യന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മ്യാന്‍മറും തുര്‍ക്കിയുമായുള്ള സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ്.
Next Story

RELATED STORIES

Share it